പാർലമെൻററി വിഷയങ്ങളിൽ ഗവേഷണം/പുസ്തക രചനക്കായുള്ള ലോക്സഭ റിസർച് ഫെലോഷിപ്പുകൾക്ക് േലാക്സഭ സെക്രേട്ടറിയറ്റ് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറവും ഇതുസംബന്ധിച്ച വിജ്ഞാപനങ്ങളും http://loksabha.nic.in, http://sri.nic.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരി 10 വരെ അപേക്ഷകൾ സ്വീകരിക്കും.
2018-19 വർഷത്തിൽ 25 ഫെലോഷിപ്പുകളാണ് ലഭ്യമായിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരമാവധി 10 ലക്ഷം രൂപയും 50,000 രൂപ കണ്ടിജൻസി അലവൻസായും അനുവദിക്കും. ഫെലോഷിപ് കാലയളവ് രണ്ടുവർഷമാണ്. പാർലമെൻററി ഡെമോക്രസിയുമായി ബന്ധപ്പെട്ട പുസ്തക രചന ഉൾപ്പെടെയുള്ള റിസർച് പ്രോജക്ടുകളിലേർപ്പെടാൻ ഫെലോഷിപ് തുക വിനിയോഗിക്കണം.
യോഗ്യത: അപേക്ഷകർ 2018 ജനുവരി 10ന് 25 നും 70 നും മധ്യേ പ്രായമുള്ളവരാകണം. ഏതെങ്കിലും സാമൂഹിക ശാസ്ത്ര വിഷയത്തിൽ അല്ലെങ്കിൽ പാർലമെൻററി സ്റ്റഡിസുമായി ബന്ധമുള്ള ഡിസിപ്ലിനിൽ അക്കാദമിക് മികവോടെ മാസ്റ്റേഴ്സ് ഡിഗ്രിയും ശ്രദ്ധേയമായ ഗവേഷണ പ്രസിദ്ധീകരണങ്ങളുമുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ വൈദഗ്ധ്യമുള്ളവർക്കാണ് അവസരം. അപേക്ഷാർഥി 1000 വാക്കിൽ കുറയാത്ത റിസർച് പ്രപ്പോസൽ കൂടി തയാറാക്കി അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രപ്പോസൽ തയാറാക്കേണ്ടവിധം വെബ്സൈറ്റിലുണ്ട്.
2018 ജനുവരി 10നകം ലഭിക്കുന്നവിധം അപേക്ഷയുടെ ഹാർഡ്കോപ്പിയും പ്രപ്പോസലും ഇനിപറയുന്ന വിലാസത്തിലും ഇ-മെയിലിലും അയക്കണം. വിലാസം: ദ ഡയറക്ടർ, ലോക്സഭ സെക്രേട്ടറിയറ്റ്, റൂം നം. എഫ്-121, പാർലമെൻറ് ലൈബ്രറി ബിൽഡിങ്, ന്യൂ ഡൽഹി-110001. ഇ-മെയിൽ: sricell_lss@sansad.nic.in
െഫലോഷിപ് കമ്മിറ്റിയാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. െഫലോഷിപ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ
http://loksabha.nic.in, http://sri.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.