കുട്ടികളിലെ വ്യത്യസ്ത ആശയങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ചുള്ള സ്കോളർഷിപ്പാണ് ഡോ. എ.പി.ജെ. അബ്ദുൽ കലാം ഇഗ്നൈറ്റ് അവാർഡ്. പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർഥികളുടെ ആശയങ്ങളാണ് ക്ഷണിക്കുന്നത്. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിെൻറ സ്മരണക്കായി ഏർപ്പെടുത്തിയതാണ് അവാർഡ്. എല്ലാ വർഷവും കലാമിെൻറ ജന്മദിനമായ ഒക്ടോബർ15നാണ് അവാർഡ് പ്രഖ്യാപിക്കുക.
12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും 17 വയസ്സുവരെയുള്ളവർക്കും സാങ്കേതികമേഖലയിലെ നൂതന ആശയങ്ങൾ അവാർഡിനായി അയച്ചുനൽകാം.
കുട്ടികൾ നിർമിച്ച ചെറുയന്ത്രങ്ങളും കൗതുകകരമായ ആശയങ്ങളുമെല്ലാം മത്സരത്തിനയക്കാം. 2017 ആഗസ്റ്റ് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അതിനുശേഷം ലഭിക്കുന്ന എൻട്രികൾ അടുത്തവർഷത്തെ മത്സരത്തിനായി പരിഗണിക്കും. ignite@nifindia.orgലേക്ക് ഇ-മെയിൽ ചെയ്യുകയോ http://nif.org.in/submitidea.phpൽ ഒാൺലൈനായി സമർപ്പിക്കുകയോ Dr A P J Abdul Kalam IGNITE Awards 2017, National Innovation Foundation - India, Grambharti, Amrapur, Gandhinagar-Mahudi Road, Gandhinagar, Gujarat, Ahmedabad 382650, Gujarat എന്ന വിലാസത്തിൽ അയച്ചുനൽകുകയോ ചെയ്യാം.
ഒരാൾക്ക് എത്ര എൻട്രി വേണമെങ്കിലും അയക്കാം. യോഗ്യമായ കൂടുതൽ എൻട്രികൾ അയക്കുന്നവർക്ക് അപ്രീസിയേഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കും. അപേക്ഷക്ക് പ്രത്യേകിച്ച് മാതൃക ഒന്നുമില്ല.
പേര്, പ്രായം, ക്ലാസ്, സ്കൂളിെൻറ പേര്, വിലാസം, ബന്ധപ്പെടാനുള്ള നമ്പർ, പദ്ധതി/ആശയം/കണ്ടെത്തലിെൻറ പേര്, വിശദവിവരണം, ഡയഗ്രം/സ്കെച്ച്/ഫോേട്ടാസ് എന്നിവ ഉൾപ്പെടുത്തണം എന്നുമാത്രം. അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ മാർഗനിർദേശം കൂടാതെ വിദ്യാർഥി തനിയെയാണ് ചെയ്തതെന്ന് കാണിക്കുന്ന സത്യവാങ്മൂലവും വേണം. യോഗ്യമായ എൻട്രികൾക്ക് സാമ്പത്തികസഹായം ലഭിക്കും. വിവരങ്ങൾക്ക് ignite@nifindia.org എന്ന ഇ-മെയിൽ വിലാസത്തിലോ 02764261131/ 32/ 38/ 39 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.
വെബ്സൈറ്റ്:
http://nif.org.in/announcement/ignite-competition
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.