തിരുവനന്തപുരം: ഒ.ബി.സി വിഭാഗങ്ങളിൽപെട്ട ഉന്നത പഠനനിലവാരം പുലർത്തിവരുന്ന വിദ് യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനീയറിങ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചർ/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്മെൻറ് കോഴ്സുകളിൽ (പി.ജി, പിഎച്ച്.ഡി കോഴ്സുകൾക്ക് മാത്രം) ഉപരിപഠനം നടത്തുന്നതിനുള്ള അവസരം ഒരുക്കി പിന്നാക്ക വിഭാഗവികസന വകുപ്പ് ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷഫോമിെൻറ മാതൃകയും യോഗ്യതാമാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.in ൽ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സെപ്റ്റംബർ 30നകം ഡയറക്ടർ, പിന്നാക്കവിഭാഗ വികസനവകുപ്പ്, അയ്യൻകാളി ഭവൻ-നാലാംനില, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.