ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പ്രഫഷനൽ/സാേങ്കതിക ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പഠിക്കുന്നതിന് കേന്ദ്ര സർക്കാറിന് കീഴിലെ നാഷനൽ ഹാൻഡികാപ്ഡ് ഫിനാൻസ് ആൻഡ് െഡവലപ്മെൻറ് കോർപറേഷൻ (എൻ.എച്ച്.എഫ്.ഡി.സി) ഏർപ്പെടുത്തിയിട്ടുള്ള 2017 വർഷത്തെ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ സമയമായി. 2500 സ്കോളർഷിപ്പുകൾ ലഭ്യമാണ്. ഇതിൽ 30 ശതമാനം സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
അന്ധർ, ബധിരർ, അസ്ഥിസംബന്ധമായ വൈകല്യമുള്ളവർ, സെറിബ്രൽ പാൾസി, മെൻറൽ റിട്ടാർഡേഷൻ ആൻഡ് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് മുതലായ വിഭാഗങ്ങളിൽപ്പെടുന്ന ഭാരതീയരായ ഭിന്നശേഷിക്കാർക്കാണ് സ്കോളർഷിപ്പിന് അർഹത. ആനുകൂല്യങ്ങൾ: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇനി പറയുന്ന ആനുകൂല്യങ്ങൾ ലഭ്യമാകും.
•സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ അടച്ച കോഴ്സ് ഫീസിന് സമാനമായ തുക ലഭിക്കും. അംഗീകൃത സ്വകാര്യസ്ഥാപനങ്ങളിലെ കോഴ്സിന് സർക്കാർ നിരക്കിലുള്ള ഫീസാവും ലഭിക്കുക.
•പ്രഫഷനൽ ഡിഗ്രി കോഴ്സിലെ വിദ്യാർഥികൾക്ക് മെയിൻറൻസ് അലവൻസായി പത്തുമാസത്തേക്ക് പ്രതിമാസം 2500 രൂപയും വാർഷിക ബുക്ക്/സ്റ്റേഷനറി അലവൻസായി 6000 രൂപയും ലഭിക്കും. പ്രഫഷനൽ പി.ജി കോഴ്സുകളിൽ പഠിക്കുന്നവർക്ക് യഥാക്രമം 3000 രൂപ, 10,000 രൂപ എന്നിങ്ങനെ ലഭിക്കും.
• അന്ധവിദ്യാർഥികൾക്ക് ബ്രെയിലർ/ടൈപ്റൈറ്റർ വാങ്ങുന്നതിന് 10,000 രൂപവരെയും സ്ക്രീൻ റീഡിങ് സോഫ്റ്റ്വെയറോടു കൂടിയ ലാപ്ടോപ്/െഡസ്ക്ടോപ് വാങ്ങുന്നതിന് 40,000 രൂപവരെയും കാഴ്ചക്കുറവ് ഉള്ളവർക്ക് മാഗ്നിഫിക്കേഷൻ സോഫ്റ്റ്വെയറോടുകൂടിയ ലാപ്ടോപ് വാങ്ങുന്നതിന് 60,000 രൂപ വരെയും ലഭിക്കും.
•കേൾവി വൈകല്യമുള്ളവർക്ക് ശ്രവണസഹായി വാങ്ങുന്നതിന് 50,000 രൂപവരെയും ബട്ടൺ സെൽ വാങ്ങുന്നതിന് വർഷത്തിൽ 3600 രൂപയും ലഭിക്കും. ഇതിനുപുറമെ സെൽേഫാൺ വാങ്ങുന്നതിന് 5000 രൂപവരെയും ലാപ്ടോപ്-ഡെസ്ക്ടോപ് വാങ്ങുന്നതിന് 70,000 രൂപവരെയും അനുവദിക്കും.
•അസ്ഥിസംബന്ധമായ വൈകല്യമുള്ളവർക്ക് ലാപ്ടോപ്/ഡെസ്ക്ടോപ് വാങ്ങുന്നതിന് 40,000 രൂപവരെയാണ് അനുവദിക്കുക.
ആനുകൂല്യത്തുക വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. ഒരേസമയം, ഒരു കോഴ്സിനു മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.
എൻട്രൻസ് പരീക്ഷ വഴിയല്ലാതെ പ്രഫഷനൽ കോഴ്സുകളിൽ അഡ്മിഷൻ നേടിയിട്ടുള്ളവർക്ക് ഹയർ സെക്കൻഡറി/ഡിഗ്രി തലത്തിൽ 50 ശതമാനം മാർക്കിൽ (വനിതകൾക്ക് 45 ശതമാനം മതി) കുറയാതെയുണ്ടാകണം.
അപേക്ഷാർഥിയുടെ വാർഷിക കുടുംബവരുമാനം മൂന്നുലക്ഷം രൂപയിൽ കവിയാൻ പാടില്ല.
പ്രതിമാസ വരുമാനം 25,000 രൂപയിൽ കവിയരുത്. ഇൗ സ്കോളർഷിപ് ലഭിക്കുന്നവക്ക് മറ്റു സ്കോളർഷിപ്പോ സ്റ്റൈപൻഡോ വാങ്ങാൻ പാടില്ല. വിശദമായ സ്കോളർഷിപ് വ്യവസ്ഥകളും മാനദണ്ഡങ്ങളും www.nhfdc.nic.in എന്ന വെബ്സൈറ്റിലുണ്ട്.അപേക്ഷ സമർപ്പണത്തിന് പ്രത്യേക സമയപരിധിയില്ല. അധ്യയനവർഷം ജൂലൈ ഒന്നുമുതൽ ജൂൺ 30 വരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷ നിർദേശാനുസരണം ഒാൺലൈനായി
www.nhfdc.nic.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കേണ്ടതാണ്.
ഇതിെൻറ പ്രിൻറൗട്ട് എടുത്ത് ബന്ധപ്പെട്ട രേഖകൾ സഹിതം പഠിക്കുന്ന സ്ഥാപനമേധാവിയുടെ ശിപാർശയോകൂടി ഇനി പറയുന്ന വിലാസത്തിൽ അയക്കണം. National Handicapped Finance and Development Corporation (NHFDC), Unit No. 11 & 12, Ground Floor, DLF Prime Tower Okhla Phase-1, New Delhi-110020. അപേക്ഷിക്കേണ്ട രീതി വെബ്സൈറ്റിലുണ്ട്.ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റ്/മാർക്ഷീറ്റ് എന്നിവയുെട ശരിപ്പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, കോഴ്സ് ഫീസ്, രസീതുണ്ടെങ്കിൽ അത് (സ്ഥാപന മേധാവി കൗണ്ടർസൈൻ ചെയ്തിരിക്കണം), ആധാർ കാർഡിെൻറയും േസവിങ്സ് ബാങ്ക് അക്കൗണ്ട് പാസ്ബുക്കിെൻറയും പകർപ്പുകൾ മുതലായവ അപേക്ഷയുടെ ഹാർഡ് കോപ്പിയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം.
കൂടുതൽ വിവരങ്ങൾ www.nhfdc.nic.in/scholarship.html എന്ന വെബ്സൈറ്റ് ലിങ്കിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.