ലണ്ടനില്‍ ഗവേഷണത്തിന് കിങ്സ് സ്കോളര്‍ഷിപ് 

ലണ്ടനിലെ കിങ്സ് കോളജില്‍ പിഎച്ച്.ഡി/എം.ഫില്‍ ചെയ്യാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കി കിങ്സ് ഇന്ത്യ സ്കോളര്‍ഷിപ്. കിങ്സിലെ ഡെന്‍റല്‍ ഇന്‍സ്്റ്റിറ്റ്യൂട്ട്, ലൈഫ് സയന്‍സ് ആന്‍ഡ് മെഡിസിന്‍ വിഭാഗം, ഫ്ളോറന്‍സ് നൈറ്റിംഗേല്‍ ഫാക്കല്‍റ്റി ഓഫ് നഴ്സിങ് ആന്‍ഡ് മിഡ്്വൈഫറി, ഇന്‍സ്്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, സൈക്കോളജി ആന്‍ഡ് ന്യൂറോ സയന്‍സ്, ഇന്ത്യ ഇന്‍സ്്റ്റിറ്റ്യൂട്ട്, ഫാക്കല്‍റ്റി ഓഫ് നാച്വറല്‍ ആന്‍ഡ് മാത്തമാറ്റിക്കല്‍ സയന്‍സ് എന്നി വിഭാഗങ്ങളില്‍ പഠിക്കാനാണ് അവസരം. 
ഫിസിക്സ്, മെഡിസിന്‍, ഹെല്‍ത്ത് സ്്റ്റഡീസ്, മാത്സ്, ഇന്‍ഫര്‍മാറ്റിക്സ്, കെമിസ്്ട്രി എന്നീ വിഷയങ്ങളിലാണ് ഗവേഷണത്തിന് അവസരം.
ശ്രദ്ധിക്കാന്‍: ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അവസരം. നിലവില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യതയില്ല. 2016-17 അധ്യയനവര്‍ഷത്തില്‍ ചേരുന്നവര്‍ക്കുമാത്രം അപേക്ഷിക്കാം. മുഴുവന്‍ സമയഗവേഷണം നടത്തുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്. വിദൂരവിദ്യാഭ്യാസരീതിയിലുള്ളവര്‍ക്കും സ്കോളര്‍ഷിപ് നല്‍കില്ല. 
അപേക്ഷിക്കേണ്ട വിധം:
കിങ്സ് കോളജില്‍ ഏതെങ്കിലും ഗവേഷണ കോഴ്സിന് പ്രവേശം നേടിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. www.apply.kcl.ac.uk എന്ന ലിങ്കില്‍ ക്ളിക് ചെയ്ത് അപേക്ഷിക്കാം. ഇതിനുശേഷം ഓണ്‍ലൈന്‍ ഇന്‍റര്‍നാഷനല്‍ സ്്റ്റൂഡന്‍റ് പി.ജി.ആര്‍ ഫണ്ടിങ് ഫോം സമര്‍പ്പിക്കണം. ജനുവരി 29നുമുമ്പായാണ് ഇതിന് അപേക്ഷിക്കേണ്ടത്. www.kcl.ac.uk/study/postgraduate/feesandfunding/studentfunding/postgraduateresearchfunding/pgrfundingform.aspx എന്ന ലിങ്കില്‍നിന്ന് ഓണ്‍ലൈന്‍ അപേക്ഷാ ഫോം ലഭ്യമാവും. പ്രവേശ അപേക്ഷ പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ ഓണ്‍ലൈന്‍ ഫണ്ടിങ് അപേക്ഷ നല്‍കാനാവു എന്ന് ശ്രദ്ധിക്കണം. 
കൂടുതല്‍ വിവരങ്ങള്‍ക്ക് graduateschool@kcl.ac.uk എന്ന മെയിലിലോ www.kcl.ac.uk എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.