ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വിദ്യാഭ്യാസ കമ്പനിയായ ഉഡാസിറ്റി നടത്തുന്ന നാനോഡിഗ്രി കോഴ്സിന് സ്കോളര്‍ഷിപ്പുമായി ടാറ്റ ട്രസ്റ്റും, സെര്‍ച് എന്‍ജിന്‍ ഭീമന്മാരായ ഗൂഗിളും . മാസങ്ങള്‍കൊണ്ട് സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റില്‍ പുതിയ രീതികള്‍ പഠിക്കാവുന്ന തരത്തിലാണ് നാനോഡിഡ്രി കോഴ്സുകള്‍ വികസിപ്പിച്ചിരിക്കുന്നത്. ലോകനിലവാരമുള്ള ആപ്ളിക്കേഷനുകള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ ഇന്ത്യ പിറകിലാണെന്നും ഇതില്‍ 10 ശതമാനമെങ്കിലും വര്‍ധനവുണ്ടാക്കാനാണ് നാനോഡിഗ്രി കോഴ്സുകള്‍ക്ക് സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തിയതെന്നും ഗൂഗിളിന്‍െറ തെക്കന്‍ ഏഷ്യന്‍ മാനേജിങ് ഡയറക്ടര്‍ രാജന്‍ ആനന്ദന്‍ പറഞ്ഞു. 500 വീതം സ്കോളര്‍ഷിപ്പുകളാണ് ടാറ്റയും ഗൂഗിളും നല്‍കുക. ആറു മുതല്‍ ഒമ്പത് മാസംവരെയാണ് കോഴ്സ് കാലാവധി. 9800 രൂപയാണ് മാസം ചെലവ് വരുന്നത്.
ഇതില്‍ 50 ശതമാനം ഉഡാസിറ്റി തിരിച്ച് നല്‍കും. കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ www.udacity.com/nanodegree വെബ്സൈറ്റില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.