അ​ശ്വ​തി ശ്രീ​കാ​ന്ത്  

മാധ്യമം എജുകഫെ; മനസ്സറിയാൻ ‘ബികമിങ്’ ടീമുമായി അശ്വതി ശ്രീകാന്ത് ഇത്തവണയും

കോഴിക്കോട്: മാനസിക സമ്മർദത്തിലൂടെ കടന്നുപോകുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമേകാൻ ഇത്തവണയും പ്രൊഫഷനൽ പിന്തുണയുമായി ‘മാധ്യമം എജുകഫെ’യിൽ. പ്രമുഖ ലൈഫ് കോച്ചും നടിയുമായ അശ്വതി ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള ‘ബികമിങ്’ ടീം എജുകഫെ വേദിയിലെത്തും. മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പുതിയ തലമുറ അടിമപ്പെടുമ്പോൾ കുടുംബത്തിലും സമൂഹത്തിലും വലിയ പ്രത്യാഘാതങ്ങളുണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ബോധവത്കരിക്കുന്ന സെഷനുകളാണ് ‘ബികമിങ്’ ടീം എജുകഫെയിൽ ഒരുക്കുന്നത്.

‘സ്വയം തിരിച്ചറിഞ്ഞ് കൗമാരക്കാരെ വളർത്താം’ എന്ന വിഷയത്തിൽ അശ്വതി ശ്രീകാന്ത് രക്ഷിതാക്കൾക്കായി പ്രത്യേക സെഷൻ നയിക്കും. കൂടാതെ ‘കൗമാരക്കാരിൽ വർധിച്ചുവരുന്ന ഉത്കണ്ഠയും വിഷാദവും’ എന്ന വിഷയത്തിൽ പ്രത്യേക പാനൽ ചർച്ചയുമുണ്ടാകും. ചർച്ചയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളായ അനുനന്ദയും ഡോ. റഹീമുദ്ദീനും പങ്കെടുക്കും. ഇതിനുപുറമെ, മേളയുടെ മൂന്ന് വേദികളിലും ‘ബികമിങ്’ ടീമിന്റെ ഇന്ററാക്ടിവ് വെൽനസ് സ്റ്റാളുകളും സജീവമായിരിക്കും. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഗെയിമുകൾ, സൈക്കോളജിക്കൽ അസെസ്‌മെന്റുകൾ, ഓൺ-സൈറ്റ് കൗൺസലിങ് തുടങ്ങിയവ സ്റ്റാളുകളിൽ ലഭ്യമാകും.

ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയായ ‘ഫ്യൂച്ചർ’ മുഖ്യ പ്രായോജകരാകുന്ന എജുകഫെ അണിയിച്ചൊരുക്കുന്നത് ‘മീ ഫ്രണ്ട്’ ആണ്. ഏപ്രിൽ 17, 18 തീയതികളിൽ കോഴിക്കോട് ആസ്പിൻ കോർട്ട്‌യാർഡിലും ഏപ്രിൽ 21, 22 തീയതികളിൽ മലപ്പുറം റോസ് ലോഞ്ചിലും ഏപ്രിൽ 24, 25 തീയതികളിൽ കൊച്ചിയിലെ റെന ഇവന്റ് ഹബ്ബിലുമായാണ് ഈ വിദ്യാഭ്യാസ മഹാമേള നടക്കുന്നത്. പ്രവേശനം പൂർണമായും സൗജന്യമാണ്. www.myeducafe.com എന്ന വെബ്സൈറ്റിലൂടെ ഇപ്പോൾതന്നെ സീറ്റുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9645007116 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക.

മേളയിൽ ‘സ്റ്റഡി ഇൻ മലേഷ്യ’ കോർണറും; യൂനിവേഴ്സിറ്റി പ്രതിനിധികളെത്തും

ഈ വർഷത്തെ എജുകഫെയിലെ മറ്റൊരു പ്രധാന ആകർഷണമാണ് ‘സ്റ്റഡി ഇൻ മലേഷ്യ’ പവലിയൻ. വിദേശപഠനം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി മലേഷ്യൻ സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഔദ്യോഗിക വിദ്യാർഥിവിസ ഏജൻസിയായ ഇ.എം.ജി.എസ് (എജുക്കേഷൻ മലേഷ്യ ഗ്ലോബൽ സർവീസസ്) എജുകഫെയിൽ പങ്കാളികളാകും.

അന്തർദേശീയ വിദ്യാർഥികളുടെ മുഴുവൻ വിസപ്രക്രിയയും ഏകോപിപ്പിക്കുന്ന പ്രധാന ഏജൻസിയാണ് ഇ.എം.ജി.എസ്. മലേഷ്യയിലെ പ്രമുഖ സർവകലാശാലകളുടെ പ്രതിനിധികൾ നേരിട്ട് പങ്കെടുക്കുന്ന പവലിയനിലൂടെ മലേഷ്യയിലെ പഠനം, പ്രവേശനം, വിസ നടപടികൾ എന്നിവ സംബന്ധിച്ച വിദ്യാർഥികളുടെ സംശയങ്ങൾ നേരിട്ട് ചോദിച്ചറിയാൻ അവസരം ലഭിക്കും.

Tags:    
News Summary - Madhyamam EduCafe; Aswathy Srikanth joins the 'Becoming' team to enlighten the minds this time too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.