യു.കെയില്‍ പഠിക്കാന്‍ കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്

ബ്രിട്ടനില്‍ ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മനുഷ്യവിഭവശേഷി മന്ത്രാലയമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. പ്രായം 40 കഴിയരുത്. എന്‍ജിനീയറിങ്, ടെക്നോളജി, സയന്‍സ്, അപൈ്ളഡ് സയന്‍സ്, അഗ്രികള്‍ചര്‍, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക. മാസം ഒരു ലക്ഷത്തില്‍ കൂടുതല്‍ സ്റ്റൈപന്‍ഡായി ലഭിക്കും.
പഠനച്ചെലവുകള്‍ക്കുള്ള തുകയും യാത്രാബത്തയും ലഭിക്കും. mhrd.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഒക്ടോബര്‍ എട്ട്. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-01 01:56 GMT