തിരുവനന്തപുരം: ഒ.ബി.സി വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ^മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ കൂടാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളില്‍ പഠിക്കുന്നവരുമായ ഒ.ബി.സി വിഭാഗത്തിന് അപേക്ഷിക്കാം. അപേക്ഷാഫോറത്തിന്‍െറ മാതൃകയും അപേക്ഷകര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കുമുള്ള നിര്‍ദേശങ്ങളും www.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് ഒക്ടോബര്‍ 30ന് മുമ്പ് സ്കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പിക്കണം.
സ്കൂള്‍ അധികാരികള്‍ നവംബര്‍ 10നകം ഡാറ്റാ എന്‍ട്രി നടത്തണം. ഇ-മെയില്‍: obcdirectorate@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.