വഖഫ് ബോര്‍ഡ് ലോണ്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: മെഡിസിന്‍, എന്‍ജിനീയറിങ് പ്രഫഷനല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന മുസ് ലിം വിദ്യാര്‍ഥികളില്‍ നിന്നും കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡിന്‍െറ ലോണ്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2015- 16 അധ്യയന വര്‍ഷത്തേക്കുള്ള അലോട്ട്മെന്‍റ് പ്രകാരം ഒന്നാം വര്‍ഷം കോഴ്സിന് ചേര്‍ന്നിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. എം.ബി.ബി.എസ്, ബി.ടെക്, ബി.ഡി.എസ്, ബി.വി.എസ്.എസി, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, ബി.എസ്സി നഴ്സിങ്, ജനറല്‍ നഴ്സിങ് എന്നീ കോഴ്സുകളിലേക്ക് 100 പേര്‍ക്കാണ് ഈ വര്‍ഷം ലോണ്‍ അനുവദിക്കുക. മുന്‍ പരീക്ഷയില്‍ 75 ശതമാനം മാര്‍ക്കോ അല്ളെങ്കില്‍ തത്തുല്യമായ ഗ്രേഡോ ലഭിച്ചിരിക്കണം, അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ താഴെയായിരിക്കണം. www.keralasatewakfboard.in എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 2015 ഒക്ടോബര്‍ 30 നകം ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍, കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്, അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം. വി.ഐ.പി റോഡ്. കലൂര്‍ 682017 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.