തിരുവനന്തപുരം: കേരള ബാര്‍ബര്‍^ബ്യൂട്ടീഷ്യന്‍സ് തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2015^16വര്‍ഷത്തേക്കുള്ള ഉന്നത വിദ്യാഭ്യാസ ഗ്രാന്‍റിന് അപേക്ഷ ക്ഷണിച്ചു.
പ്ളസ് വണ്‍/വി.എച്ച്.എസ്.എസ്/ടി.ടി.സി/സാനിട്ടറി കോഴ്സ്/എസ്.എസ്.എല്‍.സിക്കുശേഷമുള്ള കമ്പ്യൂട്ടര്‍ കോഴ്സുകള്‍(സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍നിന്നുമാത്രം), ബി.എ/ബി.എസ്സി/ബി.കോം/ പി.ജി.ഡി.സി.എ/ബി.എഡ്/പോളിടെക്നിക്/എന്‍ജിനീയറിങ്/മെഡിസിന്‍/അഗ്രികള്‍ചര്‍/ വെറ്ററിനറി/എം.ഫില്‍/ എം.സി.എ/എം.എസ്സി/എം.കോം/എം.എഡ് (സര്‍ക്കാര്‍ അംഗീകാരമുള്ളതോ അംഗീകൃത സര്‍വകലാശാലയുടെ അംഗീകാരമുള്ളതോ മാത്രം) തുടങ്ങിയ കോഴ്സുകളില്‍ ഒന്നാംവര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
പ്രവേശം ലഭിച്ച് 60 ദിവസത്തിനകം അപേക്ഷകള്‍ ജില്ലാ എക്സിക്യൂട്ടിവ് ഓഫിസറുടെ കാര്യാലയത്തില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്‍െറ പകര്‍പ്പ്, പദ്ധതിയിലെ അംഗത്വ കാര്‍ഡിന്‍െറ പകര്‍പ്പ്, വരിസംഖ്യ അടക്കുന്ന ബാങ്ക് പാസ്ബുക്കിന്‍െറ ആദ്യപേജിന്‍െറയും അവസാന പേജിന്‍െറയും പകര്‍പ്പ്, വിദ്യാര്‍ഥിയുടെയും പദ്ധതിയിലെ അംഗത്തിന്‍െറയും ബന്ധം തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്‍െറ പകര്‍പ്പ്, അപേക്ഷകന്‍െറയോ രക്ഷാകര്‍ത്താവിന്‍െറയോ ബാങ്ക് പാസ്ബുക്കിന്‍െറ ആദ്യ പേജിന്‍െറ പകര്‍പ്പ് (ഐ.എഫ്.എസ്.സി കോഡ് സഹിതം) എന്നിവ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയത് അടക്കം ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.