ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് യു ഫെലോഷിപ്പിന് അപേക്ഷിക്കാം

കുഞ്ഞുങ്ങളുടെ അവകാശം ലംഘിക്കപ്പെടുന്നതിനെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്കായി ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് യു (CRY) എന്ന  സംഘടന ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒമ്പതാം വര്‍ഷമാണ് ക്രൈ ഫെലോഷിപ് നല്‍കുന്നത്. കുട്ടികളോടുള്ള സമീപനം മെച്ചപ്പെടുത്തി അവര്‍ക്കെതിരായ ചൂഷണ തടയുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ ഭാവി സുസ്ഥിരമാക്കാന്‍ ഈ ഗവേഷണങ്ങള്‍ ഉപയോഗിക്കുക എന്നതാണ് ചൈല്‍ഡ് റൈറ്റ്സ് ഫോര്‍ യു ഉന്നംവെക്കുന്നത്.

യോഗ്യത: 18 വയസ്സിന് മുകളിലുള്ള ഇന്ത്യന്‍ പൗരന് പേപ്പര്‍ സമര്‍പ്പിക്കാവുന്നതാണ്. ഈ വിഷയത്തില്‍ നേരത്തേ സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. ഭാഷ: ഇംഗ്ളീഷിലും ഇന്ത്യയിലെ ഏത് ഭാഷയിലും പ്രോജക്റ്റ് സമര്‍പ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പ്രപോസലുകള്‍ക്ക് 50,000 മുതല്‍ ഒരു ലക്ഷം വരെ ഫെലോഷിപ് ലഭിക്കും. ഒരു വര്‍ഷമാണ് കാലാവധി.
www.cry.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.