യൂനിയൻ പബ്ലിക് സർവിസ് കമീഷൻ താഴെപ്പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
1. അസിസ്റ്റൻറ് ഡയറക്ടർ (കെമിസ്ട്രി): ഒരു ഒഴിവ്
2. അസിസ്റ്റൻറ് എൻജിനീയർ (ഇലക്ട്രിക്കൽ എൻജിനീയറിങ്): ഒരു ഒഴിവ്
3. അസിസ്റ്റൻറ് എൻജിനീയർ (മെക്കാനിക്കൽ എൻജിനീയറിങ്): രണ്ട് ഒഴിവ്
4. സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രഫസർ അനാട്ടമി: എട്ട് ഒഴിവ്
5. സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രഫസർ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി: 13 ഒഴിവ്
6. സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രഫസർ ഒഫ്താൽമോളജി: മൂന്ന് ഒഴിവ്
7. സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രഫസർ ഒാർത്തോപീഡിക് (സ്പോർട്സ് ഇൻജുറി െസൻറർ): ഒരു ഒഴിവ്
8. സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രഫസർ പീഡിയാട്രിക് കാർഡിയോളജി: രണ്ട് ഒഴിവ്
9. സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രഫസർ റേഡിയോതെറപ്പി: 10 ഒഴിവ്
10. അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ: ആറ് ഒഴിവ്
11. ഡ്രില്ലർ ഇൻ ചാർജ്: അഞ്ച് ഒഴിവ്
12. ലെക്ചറർ (ഇലക്ട്രിക്കൽ): ഒരു ഒഴിവ്
13. ലെക്ചറർ (മെക്കാനിക്കൽ): ഒരു ഒഴിവ്
ഒാരോ തസ്തികയിലും അപേക്ഷിക്കാൻ ആവശ്യമായ േയാഗ്യതകളും പ്രായപരിധിയും സംബന്ധിച്ച വിവരങ്ങൾക്ക് https://upsconline.nic.in/ ൽ ONLINE RECRUITMENT APPLICATION (ORA) FOR VARIOUS RECRUITMENT POSTS എന്ന വിഭാഗം കാണുക.
അപേക്ഷിക്കുന്ന വിധം: 25 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും വനിതകൾക്കും ഫീസില്ല.
https://upsconline.nic.in/ വെബ്സൈറ്റ് വഴി ഒാൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാനതീയതി ആഗസ്റ്റ് 31.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.