Posted On
date_range Updated On
date_range ബിരുദ യോഗ്യതയുള്ള പി.എസ്.സി പരീക്ഷകളും മലയാളത്തിലേക്ക്
തിരുവനന്തപുരം: ബിരുദ യോഗ്യതയുള്ള പരീക്ഷകൾക്കും മലയാളത്തിൽ ചോദ്യങ്ങൾ നൽകാൻ പി.എസ്.സി ഒരുങ്ങുന്നു. ഇക്കാര്യം പരിശോധിക്കാൻ ചൊവ്വാഴ്ച ചേർന്ന കമീഷൻ യോഗം തീരുമാനിച്ചു. നിലവിൽ ഹയർ സെക്കൻഡറി വരെ യോഗ്യതയുള്ള പരീക്ഷകൾക്കാണ് മലയാളത്തിൽ ചോദ്യങ്ങൾ നൽകുന്നത്.
ഇതിനുപുറമെ ഒരേ യോഗ്യതയുള്ള തസ്തികകൾക്ക് പ്രാഥമിക പരീക്ഷ ഒരുമിച്ച് നടത്താനും രണ്ടാംഘട്ടത്തിൽ തസ്തികക്ക് അനുസൃതമായി പരീക്ഷ നടത്താനും തീരുമാനമായി. ഇതുവഴി പരീക്ഷകളുടെ ചെലവ് കുറക്കാമെന്നും ഓരോ തസ്തികക്കും അനുയോജ്യരായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി റാങ്ക് പട്ടിക തയാറാക്കാൻ കഴിയുമെന്നും പി.എസ്.സി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.