തിരുവനന്തപുരം: 14 തസ്തികകളിൽ നിയമനത്തിന് വിജ്ഞാപനമിറക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ െലക്ചറർ ഇൻ ആർക്കിടെക്ചർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ റേഡിയോഗ്രാഫർ േഗ്രഡ് 2, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് വിജ്ഞാപനമിറക്കുക.
തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി സൈനിക ക്ഷേമ വകുപ്പിൽ എൽ.ഡി ക്ലർക്ക് വിമുക്തഭടന്മാർക്ക് മാത്രം, ഹയർ സെക്കൻഡറി അറബിക് ജൂനിയർ ടീച്ചർ തസ്തികകളിൽ ഇൻറർവ്യൂ നടത്തും. മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ൈഡ്രവർ േഗ്രഡ് 2 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സൈനിക ക്ഷേമവകുപ്പിൽ കോൺഫിഡൻഷ്യൽ അസി. േഗ്രഡ് 2, പൊതുഭരണ വകുപ്പിൽ ഡിവിഷനൽ അക്കൗണ്ടൻറ് രണ്ടാംഘട്ട പരീക്ഷക്ക് മുന്നോടിയായുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
എൻ.സി.സി, സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് േഗ്രഡ് സർവൻറ്, ഹൈേഡ്രാഗ്രാഫിക് സർവേ വിംഗിൽ സീമാൻ എന്നിവയിൽ ഒ.എം.ആർ പരീക്ഷയും വിവിധവകുപ്പുകളിൽ സർജൻ തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷയും നടത്തും.
വിവിധ കമ്പനി/കോർപറേഷൻ/ബോർഡിലെ സി.എ േഗ്രഡ് 2 റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളിൽനിന്നും സമ്മതപത്രം വാങ്ങിയശേഷം ‘ട്രിഡ’യിൽ സി.എ ഗേഡ് 2 തസ്തികയിലെ നിലവിലുള്ള ഒഴിവുകൾ നികത്തും.
വിവിധ കമ്പനി/കോർപറേഷൻ/ബോർഡിലെ ലാസ്റ്റ് േഗ്രഡ് റാങ്ക് പട്ടികയിൽ നിന്നും സമ്മതപ്രതം വാങ്ങിയശേഷം സ്റ്റേറ്റ് ഫിലിം െഡവലപ്മെൻറ് കോർപറേഷനിൽ ഗേറ്റ് കീപ്പർ തസ്തികയിലെ ഒഴിവുകൾ നികത്തും. ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ േഗ്രഡ് 2 (പട്ടികവർഗ വിഭാഗം) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് ഡി.എച്ച്.ഐ.സി യോഗ്യത കൂടി ഉൾപ്പെടുത്തി ചട്ടം ഭേദഗതിചെയ്യണമെന്ന് സർക്കാറിനോട് ആവശ്യപ്പെടും. ഉത്തരവ് ലഭിച്ചശേഷം വിജ്ഞാപനം പുറപ്പെടുവിക്കും.
റാങ്ക് പട്ടിക നിലവിൽ വന്നതിനുശേഷം നിയമനം ആവശ്യമില്ലാത്തവർക്ക് ഇക്കാര്യം പി.എസ്.സിയെ അറിയിക്കുന്നതിനുള്ള നടപടിക്രമത്തിൽ ഭേദഗതി വരുത്തി. റാങ്ക്ലിസ്റ്റിലെ തൊട്ടുപിറകിലുള്ള ഉദ്യോഗാർഥിയാണ് ഇക്കാര്യം പി.എസ്.സിയെ അറിയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.