തിരുവനന്തപുരം: അഗ്രിക്കൾച്ചറൽ അസിസ്റ്റൻറ് ഗ്രേഡ്-രണ്ട് തസ്തികയിലെ നിയമനത്തിന് കൃഷി ഡിേപ്ലാമക്കാരുടെ അഭാവത്തിൽ വി.എച്ച്.എസ്.സി പാസായവരെ പരിഗണിക്കുേമ്പാൾ പി.എസ്.സി പരീക്ഷയുടെ കട്ട് ഒാഫ് മാർക്ക് തുല്യരീതിയിൽ പരിഗണിക്കുന്ന കാര്യം പരിശോധിക്കുന്നതിന് നിർേദശം നൽകുമെന്ന് ടി.വി. രാജേഷിെൻറ സബ്മിഷന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
ബാങ്കുകളുടെ ലയനത്തോടെ എസ്.ബി.െഎയുടെ 300 ശാഖകൾ അടച്ചുപൂട്ടുമെന്നും ആയിരത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും അറിയുന്നതായി കെ. രാജെൻറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി. ബാങ്കിെൻറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് െപാതുജനങ്ങൾക്കും ജീവനക്കാർക്കും ഉണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കത്തുനൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കേന്ദ്രത്തിൽ ഇനിയും സമ്മർദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വടകര-കൊയിലാണ്ടി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മൂരാട് പാലം പുതുക്കിപ്പണിയുന്നത് സർക്കാറിെൻറ സജീവ പരിഗണനയിലാെണന്ന് സി.കെ. നാണുവിനെ മന്ത്രി ജി. സുധാകരൻ അറിയിച്ചു. പാലത്തിലൂടെയുള്ള നിലവിലെ ഗതാഗതം ഏറെ പ്രയാസകരമാണ്. ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പാലത്തിന് സമാന്തരമായി മറ്റൊന്ന് നിർമിക്കുമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. ഇൗ സാഹചര്യത്തിൽ പാലം സംസ്ഥാന സർക്കാറാണോ ദേശീയപാത അതോറിറ്റിയാണോ പണിയേണ്ടതെന്ന പ്രശ്നമുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.