പ്രസവം, രോഗം: പി.എസ്​.സി പരീക്ഷ എഴുതാൻ മറ്റൊരു ദിനം

തി​രു​വ​ന​ന്ത​പു​രം: 10ാം ക്ലാ​സ്​ വ​രെ അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​യി ഇൗ​മാ​സം 20, 25, മാ​ർ​ച്ച് ആ​റ്​ തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന പൊ​തു പ്രാ​ഥ​മി​ക പ​രീ​ക്ഷ എ​ഴു​തേ​ണ്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ ഗൗ​ര​വ​ത​ര​മാ​യ അ​സൗ​ക​ര്യ​മു​ള്ള​വ​ർ​ക്ക്​ ഉ​പാ​ധി​ക​ളോ​ടെ മാ​ർ​ച്ച് 13ന്​ ​പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം ന​ൽ​കു​മെ​ന്ന്​ പി.​എ​സ്.​സി.

പ​രീ​ക്ഷാ ദി​വ​സ​ങ്ങ​ളി​ലോ, തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലോ പ്ര​സ​വ തീ​യ​തി വ​രു​ന്ന/​പ്ര​സ​വം ക​ഴി​ഞ്ഞ സ്​​ത്രീ​ക​ൾ, കോ​വി​ഡ് പോ​സി​റ്റി​വാ​യ​വ​ർ, ഗു​രു​ത​ര​മാ​യ അ​പ​ക​ടം സം​ഭ​വി​ച്ച​വ​ർ, അം​ഗീ​കൃ​ത യൂ​നി​വേ​ഴ്സി​റ്റി​ക​ളു​ടെ പ​രീ​ക്ഷ​ക​ളോ സ​ർ​ക്കാ​ർ സ​ർ​വി​സി​ലേ​ക്കു​ള്ള മ​റ്റ് പ​രീ​ക്ഷ​ക​ളോ ഉ​ള്ള​വ​ർ എ​ന്നി​വ​ർ ഇ​ത് സം​ബ​ന്ധി​ച്ച സ്വീ​കാ​ര്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ൽ ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കും.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ jointce.psc@kerala.gov.in എ​ന്ന ഇ ​മെ​യി​ൽ ഐ.​ഡി​യി​ലാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. പ​രീ​ക്ഷാ തീ​യ​തി​ക്കു​മു​മ്പ്​ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ മാ​ത്ര​മേ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക​യു​ള്ളൂ.

Tags:    
News Summary - Childbirth and Illness: Another day to write the PSC exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.