തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫിസർ (കാറ്റഗറി നമ്പർ 646/2021) തസ്തികയിലേക്ക് ജനുവരി 11ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. വിശദവിവരങ്ങൾ പ്രൊഫൈലിൽ ലഭിക്കും.
തിരുവനന്തപുരം: പി.എസ്.സി വകുപ്പുതല പരീക്ഷയോടനുബന്ധിച്ച് കാഴ്ചവൈകല്യമുള്ള ഉദ്യോഗസ്ഥർക്കുള്ള വാചാ പരീക്ഷ തീയതി പ്രഖ്യാപിച്ചു. തിരുവനന്തപുരം മേഖലയിൽ ജനുവരി ആറിന് പി.എസ്.സി ആസ്ഥാന ഓഫിസിലും കോഴിക്കോട് മേഖലയിൽ ജനുവരി 11ന് പി.എസ്.സി കോഴിക്കോട് ജില്ല ഓഫിസിലും എറണാകുളം മേഖലയിൽ ജനുവരി 18ന് പി.എസ്.സി എറണാകുളം ജില്ല ഓഫിസിലും രാവിലെ 9.30ന് നടത്തും. 2022 ജൂലൈയിലെ വകുപ്പുതല പരീക്ഷ വിജ്ഞാപന പ്രകാരം നടത്തിയ സെക്കൻഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് - മലയാളം (തമിഴ്/കന്നട) പേപ്പറിന്റെ എഴുത്തുപരീക്ഷയിൽ വിജയിച്ചവർക്ക് ജനുവരി ആറിന് രാവിലെ എട്ടിന് പി.എസ്.സി ആസ്ഥാന ഓഫിസിൽ സർട്ടിഫിക്കറ്റ് പരിശോധനയും രാവിലെ 9.30ന് വാചാപരീക്ഷയും നടത്തും.
കെ.എസ്.ഇ.ബിയിലെ താഴ്ന്ന വിഭാഗം ജീവനക്കാർക്ക് ജൂനിയർ അസി./കാഷ്യർ (കാറ്റഗറി നമ്പർ 479/2019) തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നേടാനായി നടത്തിയ അർഹതാ നിർണയ പരീക്ഷയുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.