കൊമേഴ്സിൽ സ്വപ്ന കരിയർ സ്വന്തമാക്കാൻ 'മാധ്യമം' വെബിനാർ ; സൗജന്യ രജിസ്ട്രേഷൻ തുടരുന്നു

കോഴിക്കോട്: കൊമേഴ്‌സ് പഠനത്തിലൂടെ മികച്ചൊരു ആഗോള കരിയർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പ്ലസ്ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്കായി മാധ്യമവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് - ലക്ഷ്യയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വെബിനാറിലേക്ക് രജിസ്ട്രേഷൻ പുരോഗമിക്കുന്നു. പ്രഗത്ഭർ നയിക്കുന്ന വെബിനാർ മേയ് 17 ഞായറാഴ്ച വൈകീട്ട് 7:30 നടക്കും.

കൊമേഴ്‌സ് പഠനം വെറുമൊരു ബി.കോം ബിരുദത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, ലോകമെമ്പാടും അവസരങ്ങളുള്ള മികച്ച പ്രൊഫഷണൽ കോഴ്സുകളിലൂടെ എങ്ങനെ തൊഴിൽ സുരക്ഷിതത്വം നേടാമെന്നും വെബിനാർ ചർച്ച ചെയ്യും. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് തുടങ്ങി ഏത് വിഷയത്തിൽ പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഈ ഓൺലൈൻ സെഷനിൽ പങ്കെടുക്കാം.

വിദ്യാഭ്യാസ രംഗത്തെ പുതിയ ട്രെൻഡായ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സുകൾ, അവയുടെ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ വെബിനാറിലൂടെ ലഭിക്കും. ഇതിന് പുറമെ ACCA, CA, CMA (India & U.S), CS, Integrated B.Com, MBA, B.Voc തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളെക്കുറിച്ചും പഠനശേഷമുള്ള പ്ലേസ്‌മെന്റ് സാധ്യതകളെക്കുറിച്ചും വിശദീകരിക്കും. സയൻസ് പഠിച്ചവർക്ക് കൊമേഴ്‌സ് വഴങ്ങില്ലെന്നോ, ചാർട്ടേർഡ് അക്കൗണ്ടൻസി പ്രയാസകരമാണെന്നോ ഉള്ള മിഥ്യാധാരണകൾ അകറ്റി കരിയറിൽ ശരിയായ തീരുമാനമെടുക്കാൻ സെഷൻ വിദ്യാർഥികളെ പ്രാപ്തരാക്കും.

ഐ.ഐ.സി ലക്ഷ്യ അക്കാദമിക്സ് വി.പി അവിനാഷ് കുളൂർ, പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റും ലക്ഷ്യ ഫാക്കൽറ്റിയുമായ സി.എ. അമൽ ഉണ്ണികൃഷ്ണൻ, എ.സി.സി.എ ഫാക്കൽറ്റി റെസ ബക്കർ തുടങ്ങിയവരാണ് വെബിനാറിന് നേതൃത്വം നൽകുന്നത്. 450-ലധികം ഗ്ലോബൽ റാങ്കുകൾ കരസ്ഥമാക്കി കൊമേഴ്‌സ് വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച സ്ഥാപനമാണ് ലക്ഷ്യ.

 

കേരളത്തിലുള്ളവർക്ക് പുറമെ ജി.സി.സി രാജ്യങ്ങളിലെ വിദ്യാർഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. വെബിനാറിൽ പങ്കെടുക്കാൻ സൗജന്യ രജിസ്ട്രേഷനായി https://madhyamam.com/webtalk സന്ദർശിക്കുക. വാർത്തയോടൊപ്പം നൽകിയിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തും രജിസ്റ്റർ ചെയ്യാവുന്നതാണ്.

Tags:    
News Summary - Opportunities for Plus Two and Degree Holders; Webinar on Sunday, May 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.