മെഡിക്കൽ/എൻജിനീയറിങ്​ അലോട്ട്​മെൻറ്​ ലഭിച്ചവർക്ക്​ ഇന്ന്​ കൂടി പ്രവേശനം

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കും എ​ൻ​ജി​നീ​യ​റി​ങ്​/ ആ​ർ​കി​ടെ​ക്​​ ച​ർ/ ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ലേ​ക്കും അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച​വ​ർ​ക്ക്​ കോ​ള​ജു​ക​ളി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്ന്​ വ​രെ പ്ര​വേ​ശ​നം നേ​ടാം. ഒാ​ൺ​ലൈ​നാ​യോ ഏ​തെ​ങ്കി​ലും ഹെ​ഡ് പോ​സ്​​റ്റ്​ ഒാ​ഫി​സ് വ​ഴി​യോ ഫീ​സ​ട​ച്ചാ​യി​രി​ക്ക​ണം പ്ര​വേ​ശ​ന​ത്തി​ന്​ ഹാ​ജ​രാ​കേ​ണ്ട​ത്. ഹോം​പേ​ജി​ൽ​നി​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്​​​മ​െൻറ്​ മെ​മ്മോ​യു​ടെ പ്രി​ൻ​റൗ​ട്ട്​ നി​ർ​ബ​ന്ധ​മാ​യും എ​ടു​ക്ക​ണം. നി​ശ്ചി​ത​സ​മ​യ​ത്ത്​ ഫീ​സ​ട​ച്ച്​ പ്ര​വേ​ശ​നം നേ​ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ലോ​ട്ട്​​​മ​െൻറും ബ​ന്ധ​പ്പെ​ട്ട സ്​​ട്രീ​മി​ലെ ഹ​യ​ർ ഒാ​പ്​​ഷ​നു​ക​ളും റ​ദ്ദാ​കും.

എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​കി​ടെ​ക്​​ച​ർ/​ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്​​​മ​െൻറ്​ ന​ട​പ​ടി​ക​ൾ ജൂ​ലൈ 12ന്​ ​തു​ട​ങ്ങും. 17ന്​ ​മൂ​ന്നാം അ​ലോ​ട്ട്​​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. മൂ​ന്നാം അ​ലോ​ട്ട്​​മ​െൻറി​നാ​യി ഒാ​ൺ​ലൈ​ൻ ഒാ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നും ഒാ​പ്​​ഷ​നു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മി​ല്ലാ​ത്ത​വ റ​ദ്ദു​ചെ​യ്യു​ന്ന​തി​നും സൗ​ക​ര്യം ല​ഭി​ക്കും. മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മ​െൻറ്​ സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​/ ആ​ർ​കി​ടെ​ക്​​ച​ർ കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള അ​വ​സാ​ന അ​ലോ​ട്ട്​​മ​െൻറ്​ ആ​യി​രി​ക്കും. മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം അ​ലോ​ട്ട്​​മ​െൻറ്​ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പി​ന്നീ​ട്​ പ്ര​സി​ദ്ധീ​ക​രി​ക്കും.

Tags:    
News Summary - education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.