മിലിട്ടറി നഴ്സിങ് സർവിസിൽ ജോലി ചെയ്യാൻ താൽപര്യമുള്ള അവിവാഹിതരായ വനിതകൾക്ക് സായുധസേന മെഡിക്കൽ സർവിസസിന് കീഴിലെ നഴ്സിങ് കോളജുകളിൽ 2018ൽ നടത്തുന്ന ബി.എസ്സി നഴ്സിങ് കോഴ്സിന് ചേരാൻ അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർ അഞ്ച് വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിക്കാമെന്ന് സമ്മതപത്രം നൽകണം. പഠന-പരിശീലന കാലം പ്രതിമാസ സ്റ്റൈപ്പൻഡും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. നാലുവർഷത്തെ നഴ്സിങ് പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പെർമനൻറ്/ഷോർട്ട് സർവിസ് കമീഷൻ വഴി മിലിട്ടറി നഴ്സിങ് സർവിസിൽ ഒാഫിസർ പദവിയിൽ നിയമനം ലഭിക്കും.
താഴെ പറയുന്ന നഴ്സിങ് കോളജുകളിലാണ് കോഴ്സ് പഠിക്കാവുന്നത്:
1. കോളജ് ഒാഫ് നഴ്സിങ്, എ.എഫ്.എം.സി, പുണെ: 30 സീറ്റ്
2. കോളജ് ഒാഫ് നഴ്സിങ്, സി.എച്ച് (ഇ.സി) കൊൽക്കത്ത: 20 സീറ്റ്
3. കോളജ് ഒാഫ് നഴ്സിങ്, െഎ.എൻ.എച്ച്.എസ് അശ്വിനി: 30 സീറ്റ്
4. കോളജ് ഒാഫ് നഴ്സിങ്, എ.എച്ച് (ആർ ആൻഡ് ആർ), ന്യൂഡൽഹി: 30 സീറ്റ്
5. കോളജ് ഒാഫ് നഴ്സിങ്, സി.എച്ച് (സി.സി), ലഖ്നോ: 30 സീറ്റ്
6. കോളജ് ഒാഫ് നഴ്സിങ്, സി.എച്ച് (എ.എഫ്), ബംഗളൂരു: 20 സീറ്റ്
യോഗ്യത: പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി, സുവോളജി), ഇംഗീഷ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ നേടി ആദ്യ തവണ വിജയിച്ചിരിക്കണം. നിയമപരമായി ബന്ധം വേർപെടുത്തിയവരായ വനിതകൾക്കും ബാധ്യതകളില്ലാത്ത വിധവകൾക്കും അപേക്ഷിക്കാം. 1993 ഒക്ടോബർ ഒന്നിനും 2001 സെപ്റ്റംബർ 30നും ഇടയിൽ ജനിച്ചവരാകണം. 148 സെ.മീറ്ററിൽ കുറയാത്ത ഉയരം വേണം.
അപേക്ഷ:
www.joinindianarmy.nic.in ലൂടെ ഒാൺലൈനായി ഡിസംബർ 11 മുതൽ 30 വരെ അപേക്ഷിക്കാം. ഫീസ്: 150 രൂപ.
തിരഞ്ഞെടുപ്പ്: ഫെബ്രുവരിയിൽ നടത്തുന്ന എഴുത്തുപരീക്ഷ, തുടർന്നുള്ള ഇൻറർവ്യൂ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊച്ചി, ഏഴിമല (കണ്ണൂർ) എന്നിവയാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.