നീലഗിരി എ.പി.ജെ അബ്ദുൾ കലാം ടാലന്‍റ് സേർച്ച് സ്കോളർഷിപ്പ് പരീക്ഷ നാളെ നടക്കും

താളൂർ: എ.പി.ജെ അബ്ദുൾ കലാം ടാലന്‍റ് സേർച്ച് സ്കോളർഷിപ്പ് പരീക്ഷ നാളെ നീലഗിരി കോളേജ്‌ ക്യാമ്പസിൽ വെച്ച് നടക്കും. നീലഗിരി ജില്ലയിലെ പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠനം തുടരാൻ സഹായിക്കുകയെന്ന ദൗത്യത്തിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്പ്മെൻറ് ട്രസ്റ്റാണ് പരീക്ഷ നടത്തുന്നത്. ഈവർഷം പ്ലസ്‌ടു പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. നീലഗിരി, വയനാട് ജില്ലകളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന.

പരീക്ഷയിൽ വിജയം നേടുന്ന വിദ്യാർഥികൾക്ക് അവരുടെ മാർക്ക് അനുസരിച്ച് 'സ്വർണമെഡലും ക്യാഷ് പ്രൈസും' ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നൽകുന്നുണ്ട്. കൂടാതെ വിജയികൾക്ക് നീലഗിരി കോളേജിൽ ഉപരിപഠന സ്‌കോളർഷിപ്പ്, സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ നൈപുണി പരിശീലനം, കരിയർ ഗൈഡൻസ് എന്നിവക്കുള്ള അവസരവും ഒരുക്കും.

കഴിഞ്ഞ വർഷങ്ങളിൽ നിരവധി വിദ്യാർഥികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ സ്കോളർഷിപ്പ് ട്രസ്റ്റിന് കീഴിൽ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്7598331996, 9488186999 നമ്പറുകളിൽ ബന്ധപ്പെടാം.

Registration Link

https://forms.gle/w4arYa64UETf85rKA

Tags:    
News Summary - Nilgiri APJ Abdul Kalam Talent Search Scholarship Examination will be held tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.