പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. പ്ലസ് ടു പരീക്ഷയുടെ ഫലപ്രഖ്യാപനം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരത്ത് നടക്കും.

സെക്രട്ടേറിയറ്റിലെ പി.ആർ.ഡി ചേംബറിൽ വെച്ച് നടക്കുന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിക്കുന്നത്. രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷാഫലത്തിനൊപ്പം വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിന്റെ ഫലവും ഇതോടൊപ്പം ലഭ്യമാകും.

ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം വിദ്യാർഥികൾക്ക് തങ്ങളുടെ പരീക്ഷാഫലം താഴെ പറയുന്ന വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും പരിശോധിക്കാവുന്നതാണ്. ഹയർസെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 26,826 പേരുമാണു ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞവർഷം ഹയർസെക്കൻഡറിയിൽ 77.81%, വി.എച്ച്.എസ്.ഇയിൽ 70.06% എന്നിങ്ങനെയായിരുന്നു വിജയം.

ഈ വെബ്സൈറ്റുകൾ വഴി ഫലമറിയാം

nammudekeralam.kerala.gov.in

www.results.hse.kerala.gov.in

results.digilocker.gov.in

www.results.kite.kerala.gov.in

മൊബൈൽ ആപ്പുകൾ

SAPHALAM 2026

iExaMS-Kerala

Tags:    
News Summary - Plus Two exam results to be announced today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.