Posted On
date_range Updated On
date_range പ്ലസ്വൺ ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷ; ഫീസടക്കുന്ന തീയതി നീട്ടി
തിരുവനന്തപുരം: ജൂലൈയിൽ നടക്കുന്ന ഒന്നാംവർഷ ഹയർ സെക്കൻററി ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷക്ക് കമ്പാർട്ട്മെൻറ് വിഭാഗം വിദ്യാർഥികൾക്ക് ഫീസടച്ച് രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി ജൂലൈ നാലുവരെ നീട്ടി. പ്രിൻസിപ്പൽമാർ ട്രഷറികളിൽ ഫീസൊടുക്കുന്നതിനുള്ള അവസാന തീയതി ജൂലൈ ആറും സ്കൂളുകളിൽ നിന്നും കമ്പാർട്ട്മെൻറൽ വിദ്യാർഥികളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി ഏഴുമാണ്. കമ്പാർട്ട്മെൻറൽ വിദ്യാർഥികൾക്ക് മാത്രം ഈ വർഷം മുതൽ ഒന്നാം വർഷ ഇംപ്രൂവ്മെൻറ് പരീക്ഷക്ക് ഒറ്റത്തവണ രജിസ്േട്രഷനാണ്. രജിസ്റ്റർ ചെയ്യുന്ന വിഷയത്തിൽ, 2017 ജൂലൈയിലെ ഒന്നാം വർഷ ഇംപ്രൂവ്മെൻറിനും 2018 മാർച്ചിലെ രണ്ടാം വർഷ പരീക്ഷക്കും രജിസ്റ്റർ ചെയ്യാം. പരീക്ഷയെഴുതുന്ന വിഷയത്തിെൻറ ജൂലൈ 2017 ലെ ഒന്നാം വർഷ ഇംപ്രൂവ്മെൻറ് പരീക്ഷ ഫീസും ഒന്നിച്ച് ഒടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.