നീറ്റ്-യു.ജി പുനഃപരീക്ഷ ഇന്ന്; സുരക്ഷ ശക്തമാക്കി

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് റ​ദ്ദാ​ക്ക​പ്പെ​ട്ട നീ​റ്റ്-​യു.​ജി​യു​ടെ പു​നഃ​പ​രീ​ക്ഷ ഞാ​യ​റാ​ഴ്ച ന​ട​ക്കും. ഇ​ന്ത്യ​യി​ലെ 551ഉം ​വി​ദേ​ശ​ത്തെ 14 ഉം ​ഇ​ട​ങ്ങ​ളി​ലാ​യി 22.79 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് വീ​ണ്ടും പ​രീ​ക്ഷ എ​ഴു​തു​ക.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​വാ​ദ​ത്തെ തു​ട​ർ​ന്ന് മു​മ്പ് ന​ട​ന്ന പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ശ​ക്ത​മാ​യ സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​നും വി​വി​ധ ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലെ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കാ​നു​മാ​യി ശ​നി​യാ​ഴ്ച രാ​ജ്യ​വ്യാ​പ​ക മോ​ക്ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഉ​ച്ച​ക്ക് ര​ണ്ടു​മു​ത​ൽ വൈ​കീ​ട്ട് 5.15 വ​രെ​യാ​ണ് പ​രീ​ക്ഷ. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വൈ​കീ​ട്ട് 6.20 വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 1.30ന് ​പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ അ​ട​ക്കു​മെ​ന്നും തു​ട​ർ​ന്ന് ആ​രെ​യും പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നും ദേ​ശീ​യ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) വ്യ​ക്ത​മാ​ക്കി.

പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ സി.​സി.​ടി.​വി നി​രീ​ക്ഷ​ണം, ജി.​പി.​എ​സ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ൾ, പൊ​ലീ​സ് സു​ര​ക്ഷ, ആ​ൾ​മാ​റാ​ട്ടം ത​ട​യാ​ൻ ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടെ ബ​ഹു​ത​ല സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തു​ക.

Tags:    
News Summary - NEET-UG re-exam today for 22.79 lakh students; tight security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.