Posted On
date_range Updated On
date_range നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 11ന്
ന്യൂഡൽഹി: മാറ്റി വെച്ച നീറ്റ് പി.ജി പരീക്ഷയുടെ പുതുക്കിയ തീയതി പുറത്തുവിട്ട് നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ). ആഗസ്റ്റ് 11 ന് രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കുമെന്ന് എൻ.ടി.എ അറിയിച്ചു.
ജൂൺ 23നായിരുന്നു മെഡിക്കൽ പി.ജി കോഴ്സുകളിലെ പ്രവേശനത്തിനായുള്ള നീറ്റ് പി.ജി പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ നീറ്റ് യു.ജി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച അടക്കമുള്ള വിവാദങ്ങളെ തുടർന്ന് പി.ജി പരീക്ഷ മാറ്റിവെക്കുകയായിരുന്നു. പരീക്ഷ നടക്കുന്നതിന് തൊട്ടു മുമ്പാണ് എൻ.ടി.എ ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.