Posted On
date_range Updated On
date_range നീറ്റ് പി.ജി പരീക്ഷ ജൂലൈ ആദ്യവാരം
ന്യൂഡൽഹി: മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ നീറ്റ്-പി.ജി ജൂലൈ ആദ്യവാരവും കൗൺസലിങ് ആഗസ്റ്റ് ആദ്യവാരവും നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ദേശീയ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) ഈ വർഷം നടത്തില്ല. ഈയിടെ വിജ്ഞാപനം ചെയ്ത ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ ചട്ടങ്ങൾ അനുസരിച്ച്, പി.ജി പ്രവേശനത്തിനായി നിർദിഷ്ട നെക്സ്റ്റ് പ്രവർത്തനക്ഷമമാകുന്നതുവരെ നിലവിലുള്ള നീറ്റ് പി.ജി പരീക്ഷ തുടരും. വിവിധ എം.ഡി/എം.എസ്, പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള പരീക്ഷയാണ് നീറ്റ് പി.ജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.