Posted On
date_range Updated On
date_range നീറ്റ് പി.ജി മാർച്ച് അഞ്ചിന്; അപേക്ഷാ തീയതി നീട്ടി
നീറ്റ് പി.ജി 2023 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ദേശീയതലത്തിൽ മാർച്ച് അഞ്ചിന് നടത്തും. ന്യൂഡൽഹിയിലെ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ മെഡിക്കൽ സയൻസസിനാണ് പരീക്ഷാ ചുമതല. വിജ്ഞാപനം https://natboard.edu.in ൽ ഉടൻ പ്രസിദ്ധീകരിക്കും. അപേക്ഷാ സമർപ്പണ തീയതിയും നിർദേശങ്ങളും വിജ്ഞാപനത്തിലുണ്ടാകും. ജനുവരി അഞ്ചു മുതൽ അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം നാഷനൽ ബോർഡ് പിൻവലിച്ചതായി വെബ്സൈറ്റിൽ അറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.