Posted On
date_range Updated On
date_range കെ.ടി.യു സർട്ടിഫിക്കറ്റ് പോർട്ടൽ വഴി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെ.ടി.യു) ബി.ടെക്, ബി.ആർക്, ബി.എച്ച്.എം.സി.ടി, ബി.ഡെസ് കോഴ്സുകളിൽ വിജയിച്ചവരുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ഫലപ്രഖ്യാപനത്തോടൊപ്പം തന്നെ ഡിജിറ്റൽ മാതൃകയിൽ, പരീക്ഷ കോൺട്രോളറുടെ ഇ-ഒപ്പോടെ വിദ്യാർഥികളുടെ പോർട്ടലിൽ ലഭ്യമാക്കി.
വിദ്യാർഥികൾക്ക് സ്വന്തം പോർട്ടലിൽ നിന്നും ഈ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്തെടുക്കാം. ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ജൂൺ 28 മുതൽ സ്വീകരിച്ചുതുടങ്ങും. സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ ഡിജി ലോക്കറിൽ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.