Posted On
date_range Updated On
date_range കേരളയിൽ ബിരുദ പരീക്ഷകൾ 21 മുതൽ
തിരുവനന്തപുരം: കേരള സർവകലാശാലയുടെ അവസാന സെമസ്റ്റർ ബിരുദ പരീക്ഷകൾ മെയ് 21 ന് തുടങ്ങും. സി.ബി.സി.എസ്.എസ് ആറാം സെമസ്റ്റർ പരീക്ഷകൾ 21 മുതലും വിദൂര വിദ്യാഭ്യാസം അഞ്ച്, ആറ് സെമസ്റ്റർ ബിരുദ പരീക്ഷകൾ 28 മുതലും നടക്കും.
പഞ്ചവത്സര എൽ.എൽ.ബി പത്താം സെമസ്റ്റർ പരീക്ഷകൾ ജൂൺ 8 നും അഞ്ചാം സെമസ്റ്റർ പരീക്ഷകൾ ജൂൺ 16 നും ത്രിവസത്സര എൽ.എൽ.ബി ആറാം സെമസ്റ്റർ പരീക്ഷകൾ ജൂൺ 9 നും ആരംഭിക്കും.
പരീക്ഷാ നടത്തിപ്പിനായി ഇത്തവണ ഉപകേന്ദ്രങ്ങൾ ഉണ്ടാകും. വിദ്യാർഥികളുടെ യാത്ര കുറക്കുന്നതിനായി ഉപകേന്ദ്രങ്ങൾ അവർക്ക് തെരഞ്ഞെടുക്കുന്നതിനുള്ള അവസരം ഉണ്ടാകുമെന്ന് സർവകലാശാല വാർത്താ കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.