ജെ.ഇ.ഇ മെയിൻ പരീക്ഷ ഫലം പ്രഖ്യാപിച്ചു

​എ​ൻ.​ഐ.​ടി, ഐ.​ഐ.​ടി അ​ട​ക്ക​മു​ള്ള മു​ൻ​നി​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ എഞ്ചിനീയറിങ് പ്രവേശനം നേടുന്നതിനുള്ള പരീക്ഷയായ ജെ.ഇ.ഇ മെയിൻ പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയവർക്ക് അവരുടെ രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി, ലോഗിൻ പേജിലെ മറ്റ് വിശദാംശങ്ങൾ എന്നിവ ഉപയോഗിച്ച് സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാം. ജെ.ഇ.ഇ മെയിൻ 2025 സെഷൻ 1 ഫലങ്ങൾ jeemain.nta.nic.in ൽ ലഭ്യമാണ്.

രാജ്യത്തുടനീളമുള്ള 14 വിദ്യാര്‍ഥികള്‍ നൂറില്‍ നൂറ് മാര്‍ക്ക് നേടി. ഇതില്‍ കൂടുതല്‍ പേരും രാജസ്ഥാന്‍ സ്വദേശികളാണ്. 12.58 ലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതിയത്.  പേപ്പർ 2 ഫലങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

100 മാർക്ക് നേടിയവരിൽ രാജസ്ഥാനിൽ നിന്നുള്ള അഞ്ച് പേരും ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതവും കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും ഉൾപ്പെടുന്നു.  

Tags:    
News Summary - JEE Main Result 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.