Posted On
date_range Updated On
date_range ഐ.സി.എസ്.ഇ പത്താം ക്ലാസ് ഫലം ഇന്ന്
ന്യൂഡൽഹി: ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷഫലം ഞായറാഴ്ച (ജൂലൈ 17) വൈകുന്നേരം അഞ്ചു മണിക്ക് പ്രഖ്യാപിക്കും. അന്തിമ സ്കോറിൽ ഒന്നും രണ്ടും സെമസ്റ്റർ മാർക്കുകൾക്ക് തുല്യ വെയിറ്റേജ് നൽകുമെന്ന് സി.ഐ.സി.എസ്.സി.ഇ സെക്രട്ടറി ജെറി അരതൂൺ അറിയിച്ചു. സി.ഐ.സി.എസ്.സി.ഇയുടെ 'CAREERS' പോർട്ടൽ വഴിയും വെബ്സൈറ്റ് വഴിയും എസ്.എം.എസിലൂടെയും ഫലമറിയാം. ഏതെങ്കിലും ഒരു സെമസ്റ്റർ പരീക്ഷയെഴുതാത്ത വിദ്യാർഥികളുടെ ഫലം പുറത്തുവിടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.