കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെയുള്ള സ്ഥാപനങ്ങളിൽ ബയോടെക്നോളജി/അനുബന്ധമേഖലകളിൽ ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബയോ ടെക്നോളജി (ഗാട്ട്-ബി) ദേശീയതല പ്രവേശന പരീക്ഷ ഏപ്രിൽ 20 ഞായറാഴ്ച രാവിലെ 10 മുതൽ ഒരുമണിവരെ നടത്തും.
ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ പങ്കെടുക്കുന്നതിന് മാർച്ച് മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1300 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 650 രൂപ മതി. ‘ഗാട്ട്-ബി 2025’ വിജ്ഞാപനവും വിവരണപത്രികയും www.nta.ac.in, https://dbt2025.ntaonline.in എന്നീ വെബ്സൈറ്റുകളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.