Posted On
date_range Updated On
date_range എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ പൊതു പരീക്ഷകളുടെ തീയതി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ എപ്രിൽ 29 വരെ നടക്കും. ഹയർസെക്കന്‍ററി പരീക്ഷ മാർച്ച് 30 മുതൽ 22 വരെ നടക്കും.
മാർച്ച് 21 മുതൽ 25 വരെ എസ്.എസ്.എൽ.സിയുടെ മോഡൽ പരീക്ഷ നടക്കും. ഹയർസെക്കന്‍ററി മോഡൽ പരീക്ഷ മാർച്ച് 16 മുതൽ 21 വരെ നടക്കും.
പ്രാക്ടിക്കൽ പരീക്ഷകൾ എസ്.എസ്.എൽ.സിയിൽ മാർച്ച് 10 മുതൽ 19 വരെയും ഹയർസെക്കന്‍റിറിയിൽ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയും വി.എസ്.എസ്.ഇയിൽ ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെയും നടക്കും.
ഫോക്കസ് ഏരിയയും വിശദമായ ടൈംടേബിളും ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.