Posted On
date_range Updated On
date_range എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ തീയതികൾക്ക് മാറ്റം
തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ തീയതികൾക്ക് മാറ്റം. ഏപ്രിൽ 22, 23 തീയതികളിൽ നടത്താൻ നിശ് ചയിച്ച പരീക്ഷകൾ ഏപ്രിൽ 27, 28 തീയതികളിലേക്കാണ് മാറ്റിയത്.
പേപ്പർ -ഒന്ന് ഫിസിക്സ് ആൻഡ് കെമിസ്ട്രി പരീ ക്ഷ 27ന് ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെയും പേപർ -രണ്ട് മാത്തമാറ്റിക്സ് 28ന് ഞായറാഴ്ച രാവിലെ 10 മുതൽ 12.30 വരെയും നടക്കും. കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ദുബൈ എന്നീ കേന്ദ്രങ്ങളിലും പരീക്ഷ ഇൗ ഷെഡ്യൂൾ പ്രകാരം നടക്കും.
അതേസമയം, പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. ഏപ്രിൽ 23ന് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷാ തീയതികളിൽ മാറ്റം വരുത്തിയതെന്ന് പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു.
ഹെൽപ്ലൈൻ നമ്പറുകൾ: 0471-2332123, 2339101, 2339102, 2339103, 2339104
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.