Posted On
date_range Updated On
date_range കര്‍ണാടക കോമഡ്കെ എന്‍ജിനീയറിങ് എന്‍ട്രന്‍സ് മാറ്റി; അപേക്ഷ തീയതി നീട്ടി
ബംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ മാനേജ്മെന്‍റുകളുടെ കൂട്ടായ്മയായ കോമഡ്കെ ജൂൺ 20ന് നടത്താനിരുന്ന എന്‍ജിനീയറിങ് പ്രവേശ പരീക്ഷ (അണ്ടര്‍ഗ്രാജുവേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ്-2021) മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
കൂടാതെ, എന്‍ജിനീയറിങ് പ്രവേശ പരീക്ഷക്ക് അപേക്ഷ നൽകാനുള്ള തീയതിയും നീട്ടിയിട്ടുണ്ട്. ജൂലൈ 15 വരെയാണ് പുതുക്കിയ തീയതി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് കോമഡ്കെ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
കോമഡ്കെ വെബ്സൈറ്റ്: https://www.comedk.org/
ഹെൽപ്പ് ലൈൻ നമ്പർ: 7259466684 / 7259866683 / 7259266638 / 7259466698
കണ്‍സോര്‍ഷ്യം ഓഫ് മെഡിക്കല്‍, എന്‍ജിനീയറിങ് ആന്‍ഡ് ഡെന്‍റല്‍ കോളജസ് ഓഫ് കര്‍ണാടക എന്നതാണ് കോമഡ്കെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.