Posted On
date_range Updated On
date_range കംബൈൻഡ് ഡിഫൻസ് സർവിസസ് പരീക്ഷ: അന്തിമ പട്ടികയിൽ 328 പേർ
തിരുവനന്തപുരം: യൂനിയൻ പബ്ലിക് സർവിസ് കമീഷൻ 2016-ൽ നടത്തിയ കംബൈൻഡ് ഡിഫൻസ് സർവിസസ് പരീക്ഷ (II) യുടെ, ഫലങ്ങളുടെയും രാജ്യരക്ഷ മന്ത്രാലയത്തിെൻറ സർവിസസ് സെലക്ഷൻ ബോർഡിെൻറ ഇൻറർവ്യൂവിെൻറയും അടിസ്ഥാനത്തിൽ അവസാന യോഗ്യത നേടിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. 328 പേരാണ് പട്ടികയിൽ ഇടംപിടിച്ചത്. പുരുഷന്മാർക്കു വേണ്ടിയുള്ള 106ാം ഷോർട്ട് സർവിസ് കമീഷൻ കോഴ്സിന് 175ഉം, വനിതകൾക്കുള്ള 20ാമത് ഷോർട്ട് സർവിസ് കമീഷൻ (നോൺടെക്നിക്കൽ) കോഴ്സിന് 11 ഒഴിവുകളും ഉള്ളതായി സർക്കാർ അറിയിച്ചിട്ടുണ്ട്.
മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നതിൽ പരീക്ഷാർഥികളുടെ മെഡിക്കൽ പരീക്ഷയുടെ ഫലം കണക്കിലെടുത്തിട്ടില്ല. എല്ലാ പരീക്ഷാർഥികളുടെയും പ്രവേശനം താൽക്കാലികമാണ്. ജനനത്തീയതിയും വിദ്യാഭ്യാസ യോഗ്യതയും കരസേന ആസ്ഥാനത്ത് പരിശോധിക്കും.
വിവരങ്ങൾ UPSC വെബ്സൈറ്റായ thtp://www.upsc.gov.in ലഭിക്കും. അന്തിമഫലം പ്രഖ്യാപിച്ച് 15 ദിവസത്തിനകം, 30 ദിവസത്തേക്ക് കമീഷൻ വെബ്സൈറ്റിൽ ഉദ്യോഗാർഥികളുടെ മാർക്കുകൾ ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക് യൂനിയൻ പബ്ലിക് സർവിസ് കമീഷെൻറ കാമ്പസിലെ പരീക്ഷാ ഹാളിന് സമീപം രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ കൗണ്ടറുമായി നേരിട്ടോ ഫോൺ വഴിയോ ബന്ധപ്പെടണം. ഫോൺ: 01123385271, 01123381125, 01123098543.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.