Posted On
date_range Updated On
date_range സി.ബി.എസ്.ഇ പരീക്ഷകൾ മാർച്ച് അഞ്ച് മുതൽ ഏപ്രിൽ 12 വരെ
ന്യുഡൽഹി: സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എക്സാമിനേഷെൻറ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാർച്ച് അഞ്ചിനാരംഭിക്കും. 10ാംക്ലാസ് പരീക്ഷകൾ ഏപ്രിൽ നാലിനും 12ാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 12നുമാണ് അവസാനിക്കുക. രാവിലെ 10.30നാണ് പരീക്ഷകൾ ആരംഭിക്കുക. വിശദമായ പരീക്ഷ തീയതികൾ http://cbse.nic.in ൽ ലഭ്യമാണ്. ആറ് ട്രാൻസ്ജെൻഡേഴ്സുൾപ്പെടെ 16 ലക്ഷത്തിലേറെ വിദ്യാർഥികൾ 10ാം ക്ലാസ് പരീക്ഷക്കും രണ്ട് ട്രാൻസ്ജെൻഡേഴ്സുൾപ്പെടെ 11.86 ലക്ഷം പേർ 12ാം ക്ലാസ് പരീക്ഷക്കും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.