ഇന്ത്യയിൽ 58 ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകൾ 2018-19 വർഷം നടത്തുന്ന ത്രിവത്സര റെഗുലർ ഫുൾടൈം ബി.എസ്സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്കുള്ള ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം ജെ.ഇ.ഇ 2018) ദേശീയതലത്തിൽ ഏപ്രിൽ 28ന് നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് പരീക്ഷ.
അപേക്ഷഫീസ് ജനറൽ/ഒ.ബി.സി വിഭാഗക്കാർക്ക് 800 രൂപ. പട്ടികജാതി-വർഗക്കാർക്കും ഭിന്നേശഷിക്കാർക്കും 400 രൂപ മതി. അപേക്ഷ ഒാൺലൈനായി http://applyadmission.net/nchmjee2018 എന്ന വെബ്സൈറ്റിൽ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലെ ഇൻഫർമേഷൻ ബ്രോഷറിൽ ലഭിക്കും. ഒറ്റ അപേക്ഷ നൽകിയാൽ മതി. അപേക്ഷ സമർപ്പണത്തിന് ഏപ്രിൽ 11 വരെ സമയമുണ്ട്.
േയാഗ്യത: ഇംഗ്ലീഷ് ഒരു വിഷയമായി ഹയർ സെക്കൻഡറി/പ്ലസ്ടു/വൊക്കേഷനൽ ഹയർ സെക്കൻഡറി /തത്തുല്യ ബേർഡ് പരീക്ഷ വിജയിച്ചിട്ടുള്ളവർക്കും (മാർക്ക് നിബന്ധനകളില്ല) 2018ൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായം 2018 ജൂലൈ ഒന്നിന് 22 വയസ്സ് കവിയരുത്. പട്ടികജാതി/വർഗക്കാർക്ക് 25 വയസ്സുവരെയാകാം.
പ്രവേശന പരീക്ഷ: േകന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലെ നാഷനൽ കൗൺസിൽ േഫാർ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജിയാണ് (എൻ.സി.എച്ച്.എം.സി.ടി) എൻട്രൻസ് പരീക്ഷ നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി പരീക്ഷ കേന്ദ്രങ്ങളായിരിക്കും. ഇൗ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ഒാൾ ഇന്ത്യ മെറിറ്റ് ലിസ്റ്റിൽനിന്നാണ് അഡ്മിഷൻ. കേന്ദ്ര-സംസ്ഥാന സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യ അംഗീകൃത സ്ഥാപനങ്ങളിലുമാണ് പ്രവേശനം.
ഇന്ദിര ഗാന്ധി നാഷനൽ ഒാപൺ യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത് ആറു സെമസ്റ്ററുകളായാണ് കോഴ്സ് നടത്തുന്നത്.
എൻ.സി.എച്ച്.എം ജെ.ഇ.ഇ 2018െൻറ റാങ്ക് പരിഗണിച്ച് ബി.എസ്സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിൽ ആകെ 8500ഒാളം സീറ്റുകളിലാണ് പ്രവേശനം. കേരളത്തിൽ കോവളം (തിരുവനന്തപുരം), വെസ്റ്റ്ഹിൽ (കോഴിക്കോട്), വൈത്തിരി (വയനാട്), മൂന്നാർ (ഇടുക്കി) എന്നീ ഹോട്ടൽ മാനേജ്െമൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് അഡ്മിഷൻ ലഭിക്കുക.
http://applyadmission.net/nchmjee2018
വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ഹോട്ടൽ വ്യവസായ വിനോദസഞ്ചാര മേഖലകളിലും മറ്റും മാനേജ്മെൻറ് ട്രെയ്നി/എക്സിക്യൂട്ടിവുകളായും ഹോട്ടൽ മാനേജ്മെൻറ്/ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഫാക്കൽറ്റികളായുമൊക്കെ തൊഴിൽ സാധ്യതകളുണ്ട്.
NCHM-JEE 2018 സംബന്ധിച്ച വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും http://applyadmission.net/nchmjee2018, www.nchm.nic.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.