2018ലെ മെഡിക്കൽ, ഡെൻറൽ ബിരുദാനന്തരബിരുദ കോഴ്സുകൾക്ക് നാഷനൽ ബോർഡ് ഒാഫ് എക്സാമിനേഷൻസ് അപേക്ഷ ക്ഷണിച്ചു. എം.ഡി, എം.എസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിേപ്ലാമ, എം.ഡി.എസ് കോഴ്സുകളിലാണ് പ്രവേശനം. മെഡിക്കൽ പി.ജി പ്രേവശനത്തിനു സംസ്ഥാനതലത്തിലോ സ്ഥാപനങ്ങളുടെ തലത്തിലോ മറ്റു പ്രവേശന പരീക്ഷകൾ ഇല്ല. 2018 ജനുവരി ഏഴിനാണ് നീറ്റ് പി.ജി പ്രവേശനപരീക്ഷകൾ നടത്തുന്നത്. 2018 ജനുവരി 31നകം പരീക്ഷഫലം പ്രഖ്യാപിക്കും.
യോഗ്യത: എം.ഡി, എം.എസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിേപ്ലാമ എന്നിവക്ക് അംഗീകൃത മെഡിക്കൽ കോളജ്/സ്ഥാപനത്തിൽനിന്ന് എം.ബി.ബി.എസ്/തതുല്യയോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ഒരു വർഷ ഇേൻറൺഷിപ് പൂർത്തീകരിച്ചവരോ 2018 മാർച്ച് 31നകം പൂർത്തീകരിക്കുന്നവരോ ആയിരിക്കണം. സ്ഥിര അല്ലെങ്കിൽ താൽക്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണം. എം.ഡി.എസിന് ഡെൻററൽ സർജറിയിൽ അംഗീകൃത ബാച്ചിലർ ബിരുദം നേടിയിരിക്കണം. സ്റ്റേറ്റ് ഡെൻറൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്ട്രേഷൻ വേണം. 2018 മാർച്ച് 31നകം ഒരു വർഷ ഇേൻറൺഷിപ് പൂർത്തിയാക്കിയിരിക്കണം.
അപേക്ഷഫീസ്: ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 3750 രൂപ. എസ്.സി/എസ്.ടി വിഭാഗക്കാർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും 2750 രൂപയുമാണ്.
www.nbe.edu.in ലൂടെ ഒാൺലൈനായി അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാനതീയതി 2017 നവംബർ 27 ആണ്. വിശദവിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിൻ www.nbe.edu.in ൽ ലഭ്യമാണ്. സംശയങ്ങൾക്ക് 1800 11 700/1800 111 800 എന്നി ടോൾഫ്രീ നമ്പറുകളിൽ തിങ്കൾ മുതൽ ശനിവരെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.