ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം ഏതു നഗരത്തിലാണെന്ന വിവരം ദേശീയ ടെസ്റ്റിങ് ഏജൻസി പുറത്തുവിട്ടു. യാത്ര ടിക്കറ്റും താമസസൗകര്യവും നേരത്തേ ബുക്ക് ചെയ്യാൻ വേണ്ടിയാണിത്.
jeemain.nta.nic.in എന്ന സൈറ്റിൽ ലോഗിൻ ചെയ്താൽ ഇതുസംബന്ധിച്ച സ്ലിപ് ഡൗൺലോഡ് ചെയ്യാം. പരീക്ഷ എഴുതാൻ വേണ്ട അഡ്മിറ്റ് കാർഡ് പിന്നീട് ഇഷ്യൂ ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പരീക്ഷ ഷെഡ്യൂളിൽ എൻ.ടി.എ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ഒന്നാം സെഷൻ ജനുവരി 21 മുതൽ 29 വരെയും രണ്ടാം സെഷൻ ഏപ്രിൽ രണ്ടു മുതൽ ഒമ്പത് വരെയുമായിരിക്കും നടക്കുക.
ജനുവരി 21 മുതൽ 30 വരെയും ഏപ്രിൽ ഒന്നു മുതൽ 10 വരെയും നടക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. രണ്ട് േപപ്പറുകളാണുണ്ടാവുക. ബി.ഇ, ബി.ടെകിനുള്ള ഒന്നാം പേപ്പറും ബി.ആർക്, ബി.ഫാമിനുള്ള രണ്ടാം േപപ്പറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.