Posted On
date_range Updated On
date_range കോവിഡ് വ്യാപനം: എം.ബി.ബി.എസ് സപ്ലിമെന്‍ററി പരീക്ഷകൾ മാറ്റിവെച്ച് എയിംസ്; പുതിയ തീയതി പിന്നീട്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എം.ബി.ബി.എസ് സപ്ലിമെന്‍ററി പരീക്ഷകൾ മാറ്റിവെച്ച് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(എയിംസ്). മേയിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് പുറത്തുവിടും.
രണ്ടാം വർഷ, അവസാന വർഷ എം.ബി.ബി.എസ് സപ്ലിമെന്‍ററി പരീക്ഷകളാണ് മാറ്റിവെച്ചത്. ഇതുസംബന്ധിച്ച് എയിംസ് വെബ്സൈറ്റിൽ നോട്ടീസ് പുറത്തിറക്കി.
പ്രാക്ടിക്കൽ, ക്ലിനിക്കൽ, വൈവ പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായി വിദ്യാർഥികൾ വെബ്സൈറ്റ് www.aiimsexams.ac.in സന്ദർശിക്കണമെന്നും എയിംസ് നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.