സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ അധ്യാപകനിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡമായ കെ.ടെറ്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലും സ്പെഷല്‍ വിഭാഗങ്ങളിലും (ഭാഷാ/സ്പെഷല്‍ വിഭാഗങ്ങള്‍) അധ്യാപകരാകാന്‍ കെ.ടെറ്റ് അനിവാര്യമാണ്.
കാറ്റഗറി ഒന്ന് (എല്‍.പി), രണ്ട് (യു.പി), കാറ്റഗറി മൂന്ന് (ഹൈസ്കൂള്‍), കാറ്റഗറി നാല് (അറബിക്, ഹിന്ദി, സംസ്കൃതം, ഉര്‍ദു ഭാഷാധ്യാപകര്‍ക്കും സ്പെഷലിസ്റ്റ് ടീച്ചര്‍മാര്‍ക്കും) വിഭാഗങ്ങളായാണ് പരീക്ഷ. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ വെബ്സൈറ്റിലെ പ്രോസ്പെക്ടസില്‍. കേരള പരീക്ഷാഭവനാണ് പരീക്ഷ നടത്തുന്നത്.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷക്കൊപ്പം പരീക്ഷാകേന്ദ്രം ലഭിക്കാനാഗ്രഹിക്കുന്ന ജില്ല തെരഞ്ഞെടുക്കാം.
അപേക്ഷയുടെ ആദ്യഘട്ടം സെപ്റ്റംബര്‍ എട്ടിന് പൂര്‍ത്തിയാക്കണം. രണ്ടാംഘട്ടം അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഒമ്പത്. ഒക്ടോബര്‍ 20 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. നവംബര്‍ അഞ്ചിനും 19നുമാണ് പരീക്ഷ നടക്കുക.
പ്രോസ്പെക്ടസ് www.keralapareekshabhavan.in, www.scert.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
പരീക്ഷാ ഫീസ്: ഓരോ കാറ്റഗറിക്കും 500 രൂപയാണ്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും 250 രൂപയുമാണ് ഫീസ്.
ഓണ്‍ലൈന്‍ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖേനയും, കമ്പ്യൂട്ടര്‍ ജനറേറ്റഡ് ചെലാന്‍ മുഖേനയും എസ്.ബി.ടി യുടെ എല്ലാ ബ്രാഞ്ചിലും ഫീസ് അടക്കാം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോന്നിനും 500 രൂപ വീതം അടക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും keralapareekshabhavan.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.