റെയിൽവേയിൽ അധ്യാപകരടക്കം വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷകൾ ക്ഷണിച്ചു. (കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനം (CEN) നമ്പർ 07/2024. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://www.rrbthiruvananthapuram.gov.in/, www.rrbchennai.gov.in വെബ്സൈറ്റുകളിൽ. ദേശീയതലത്തിൽ വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ കീഴിലായി ആകെ 1036 ഒഴിവുകളാണുള്ളത്.
ബിരുദാനന്തര ബിരുദ അധ്യാപകർ -വിവിധ വിഷയങ്ങളിലായി 187 ഒഴിവുകൾ; സയന്റിഫിക് സൂപ്പർവൈസർ (എർഗണോമിക്സും പരിശീലനവും) 3. പരിശീലനം നേടിയ ബിരുദ അധ്യാപകർ -വിവിധ വിഷയങ്ങളിലായി -338, ചീഫ് ലോ അസിസ്റ്റന്റ് -54, പബ്ലിക് പ്രോസിക്യൂട്ടർ -20, ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (ഇംഗ്ലീഷ് മീഡിയം)-18, സയന്റിഫിക് അസിസ്റ്റന്റ്/ ട്രെയിനിങ് -2
ജൂനിയർ ട്രാൻസ്ലേറ്റർ/ ഹിന്ദി- 130, സീനിയർ പബ്ലിസിറ്റി ഇൻസ്പെക്ടർ -3, സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ -59, ലൈബ്രേറിയൻ -10, സംഗീത അധ്യാപിക (വനിത) -3, പ്രൈമറി റെയിൽവേ അധ്യാപകർ വിവിധ വിഷയങ്ങളിലായി -188, അസിസ്റ്റന്റ് ടീച്ചർ (വനിത) ജൂനിയർ സ്കൂൾ -2, ലബോറട്ടറി അസിസ്റ്റന്റ് (സ്കൂൾ) -7, ലാബ് അസിസ്റ്റന്റ് ഗ്രേഡ് -3 (കെമിസ്റ്റ് ആൻഡ് മെറ്റലർജിസ്റ്റ്) - 12.
വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി അടക്കമുള്ള യോഗ്യതാ മാനദണ്ഡങ്ങൾ, ശമ്പളം, സംവരണം, അപേക്ഷാ സമർപ്പണത്തിനുള്ള മാർഗനിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, അധ്യാപക ഒഴിവുകൾ, ലഭ്യമായ വിഷയങ്ങൾ മുതലായ സമഗ്ര വിവരങ്ങൾ വെബ്സൈറ്റിലെ റിക്രൂട്ട്മെന്റ് വിജ്ഞാപന തീയതി ഫെബ്രുവരി -6, ഫീസ് എട്ടുവരെ സ്വീകരിക്കും. അപേക്ഷയിലെ തെറ്റുതിരുത്തലിന് ഫെബ്രുവരി 18 വരെ സൗകര്യമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.