സാമൂഹികശാസ്ത്ര വിഷയങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രശസ്തിയാർജിച്ച ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസസ് (ടിസ്സ്) തിരുവനന്തപുരം, മുംബൈ, തുൽജാപൂർ, ഗുവാഹതി, ഹൈദരാബാദ് മുതലായ കാമ്പസുകളിലായി 2018-20 വർഷം നടത്തുന്ന ഫുൾടൈം റഗുലർപോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള ദേശീയതല പ്രവേശനപരീക്ഷ (ടിസ്സ്-നെറ്റ് 2018) ജനുവരി 26ന് നടക്കും. 55 മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളാണ് വിവിധ കാമ്പസുകളിലുള്ളത്. ഏതെങ്കിലും രണ്ട് കാമ്പസുകളിലായി നടത്തുന്ന പരമാവധി മൂന്ന് പി.ജി കോഴ്സുകൾക്ക് ഒരാൾക്ക് അപേക്ഷ സമർപ്പിക്കാം. രാജ്യത്തെ 39 നഗരങ്ങളിലായാണ് കമ്പ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് ടെസ്റ്റ് നടത്തുക.
ടെസ്റ്റിൽ യോഗ്യത നേടുന്നവർക്ക് അഭിമുഖം നടത്തി റാങ്ക്ലിസ്റ്റ് തയാറാക്കിയാണ് അഡ്മിഷൻ. ദക്ഷിണേന്ത്യയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മധുര, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവ ടെസ്റ്റ് സെൻററുകളായി അനുവദിച്ചിട്ടുണ്ട്. മറ്റ് മേഖലകളിലെ സെൻററുകൾ വെബ്സൈറ്റിലുണ്ട്. ഒാൺലൈൻ അപേക്ഷ സമർപ്പണത്തിന് 2017 നവംബർ 25 വരെ സമയമുണ്ട്. അഡ്മിറ്റ് കാർഡ് ഡിസംബർ 18-19 തീയതികളിൽ ഡൗൺലോഡ് ചെയ്യാം. അഭിമുഖം മാർച്ചിൽ നടക്കും. സെലക്ഷൻ ലിസ്റ്റ് ഏപ്രിൽ 27ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
അഡ്മിഷൻ ജൂൺ രണ്ടിനകം പൂർത്തിയാക്കും. തിരുവനന്തപുരത്തെ ടിസ്സ് സെൻററിൽ എം.എ, എം.എസ്സി ഇക്കോളജി, സൊസൈറ്റി ആൻഡ് സസ്റ്റെയിനബിൾ ഡവലപ്മെൻറ് കോഴ്സുകളിലാണ് പഠനാവസരം. 30 സീറ്റുകൾ വീതമുണ്ടാകും. രണ്ട് വർഷമാണ് പഠനകാലാവധി. ബിരുദധാരികൾക്കും ഫൈനൽ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം. മറ്റ് കാമ്പസുകളിലും പഠനകേന്ദ്രങ്ങളിലും ലഭ്യമായ മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകൾ സംബന്ധിച്ച വിവരങ്ങൾ http://admissions.tiss.edu/admissions/ma/programmes/ എന്ന ലിങ്കിലുണ്ട്.
ടിസ്സ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ എം.എ ഡവലപ്മെൻറ് സ്റ്റഡീസ്, വിമൻ സ്റ്റഡീസ്, അൈപ്ലഡ് സൈക്കോളജി, ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് ആൻഡ് ലേബർ റിലേഷൻസ്, മീഡിയ ആൻഡ് കൾചറൽ സ്റ്റഡീസ്, ഡവലപ്മെൻറ് പോളിസി പ്ലാനിങ്, സോഷ്യൽ വർക് ഇൻ റൂറൽ ഡവലപ്മെൻറ്, ക്രിമിനോളജി ആൻഡ് ജസ്റ്റിസ്, മെൻററൽ ഹെൽത്ത്, പബ്ലിക് ഹെൽത്ത്, ഡിസാസ്റ്റർ മാനേജ്മെൻറ്, പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്, സോഷ്യോളജി ആൻഡ് സോഷ്യൽ ആന്ത്രപ്പോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, നിയമം മുതലായവ ഉൾപ്പെടും.
പ്രവേശനയോഗ്യതാ മാനദണ്ഡങ്ങളും വെബ്സൈറ്റിൽ. ഒാൺലൈനായി
http://admissions.tiss.edu എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. ഫീസ് ഒരു പ്രോഗ്രാമിന് 1030 രൂപ വീതമാണ്. പട്ടികജാതി/വർഗം, ഒ.ബി.സി, നോൺ ക്രീമിലെയർ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 250 രൂപ. ഒാൺലൈൻ അപേക്ഷ നവംബർ25 വരെ സ്വീകരിക്കും. സിലബസ് ഉൾപ്പെടെ ടിസ്സ് നെറ്റ് -2018 സംബന്ധിച്ച സമഗ്രവിവരങ്ങൾ http://admissions.tiss.edu വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.