Posted On
date_range Updated On
date_range 'പരീക്ഷാപേടിയെ എങ്ങനെ അതിജയിക്കാം'...? ഒരു പിതാവ് തന്റെ മകൾക്ക് അയച്ച യൂട്യൂബ് ലിങ്കുകൾ
അത്യന്തം അനിശ്ചിതത്വം നിറഞ്ഞ രണ്ടു അധ്യയന വർഷങ്ങൾക്ക് ശേഷം, ഏറെ ആശങ്കയോടെ പൊതു പരീക്ഷയും, മത്സര പരീക്ഷയും എഴുതുന്ന വിദ്യാർഥികൾക്ക് മനോധൈര്യം സംഭാവന ചെയ്യുന്ന യുട്യൂബ് ചാനൽ ശ്രദ്ധ നേടുന്നു. കണ്ണൂർ ഉളിയിൽ സ്വദേശിയും കോർപറേറ്റ് ട്രെയിനറുമായ മുഹമ്മദ് സാദിഖാണ് പരീക്ഷ പേടിയുള്ള വിദ്യർഥികൾക്ക് അത് മാറ്റി ഉന്നത വിജയം നേടാനുള്ള മോട്ടിവേഷൻ ക്ലാസുകളുമായി എത്തിയിരിക്കുന്നത്.
ഒരു പിതാവ് തൻ്റെ മകൾക്ക് അയച്ച യുട്യൂബ് ലിങ്കുകൾ (YouTube Links From A Father To His Daughter) എന്ന തലക്കെട്ടിലാണ് യൂട്യൂബ് വിഡിയോകൾ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.