തിരുവനന്തപുരം: 2026 മാർച്ച് എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) എന്നീ പരീക്ഷ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സ്ക്രൂട്സി എന്നിവക്ക് ഓൺലൈനായി വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന തീയതി 22ന് വൈകീട്ട് നാല് വരെ നീട്ടി. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാധ്യാപകർക്ക് 22 വരെ സമർപ്പിക്കാം. പ്രഥമാധ്യാപകർ 23ന് വൈകീട്ട് അഞ്ചിനകം ഓൺലൈനായി വെരിഫിക്കേഷൻ നടത്തണം. വിശദവിവരങ്ങൾക്ക്: www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.
എം.ബി.എ അഭിമുഖം 23ന്
തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിൽ സംസ്ഥാന സഹകരണ യൂനിയന്റെ തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപറേറ്റിവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2026-28 ബാച്ചിലേക്കുളള അഭിമുഖം 23ന് രാവിലെ 10ന് നെയ്യാർഡാമിലെ കിക്മ കാമ്പസിൽ നടത്തും.
അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കെ-മാറ്റ്/ സി-മാറ്റ്/ കാറ്റ് പ്രവേശന പരീക്ഷ സ്കോർ കാർഡുള്ളവർക്കും അതിനായി തയാറെടുക്കുന്നവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kicma.ac.in, 9496366741/ 8547618290.
ഇന്റേൺ നിയമനം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ടിസിറ്റി റഗുലേറ്ററി കമീഷനിൽ ഇന്റേൺ (ഐ.ടി , ഡാറ്റ അനലിറ്റിക്സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി വിഷയങ്ങളിൽ ബി.ടെക്/ ബി.ഇ ബിരുദമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.
അവസാന തീയതി ജൂൺ ഒമ്പത്. കൂടുതൽ വിവരങ്ങൾക്ക് www.erckerala.org, kserc@erckerala.org. വിലാസം: KPFC ഭവനം, സി.വി. രാമൻ പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.