1960കളിൽ ജനിച്ച സ്ത്രീയാണോ നിങ്ങൾ? എങ്കിൽ 1990കളിൽ ജനിച്ച സ്ത്രീകളെക്കാളും വിദ്യാഭ്യാസ ഗുണനിലവാരമുണ്ട്..

ന്യൂഡൽഹി: ഇന്ത്യയുടെ വിദ്യഭ്യാസ സമ്പ്രദായത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ പലപ്പോഴും ഉ‍യർന്നുവരാറുണ്ട്. എന്നാൽ, സാക്ഷരതാ നിരക്കിൽ നമ്മൾ ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ നിലവാരത്തിന്‍റെ കാര്യത്തിൽ ഇന്ത്യ പിന്നിലാണെന്നാണ് പുതിയ പഠന റിപ്പോർട്ട് പറയുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞരായ അലക്സിസ് ലെ നെസ്റ്ററും ലോറമോസ്കോവിക്സും നടത്തിയ പഠനങ്ങളിലാണ് പുതിയ കണ്ടെത്തൽ. ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ 'പഠന പ്രതിസന്ധി' ഉണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

1960കളിൽ ജനിച്ച സ്ത്രീകളിൽ അഞ്ചുവർഷക്കാലം മാത്രം പഠിച്ചവർക്ക് 1990കളിൽ ജനിച്ച സ്ത്രീകളെക്കാളും വിദ്യാഭ്യാസ ഗുണനിലവാരമുണ്ടെന്ന് പഠനത്തിൽ പറയുന്നു. 1960ൽ ജനിച്ച 80 ശതമാനം സ്ത്രീകളും സാക്ഷരതാ പരീക്ഷ പാസായിട്ടുണ്ട്. എന്നാൽ, 20 വയസ്സ് പ്രായമുള്ളവരിൽ അഞ്ച് വർഷത്തെ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചവരിൽ കഷ്ടിച്ച് 40 ശതമാനം ആളുകൾ മാത്രമാണ് സാക്ഷരത പരീക്ഷകളിൽ വിജയിച്ചിട്ടുള്ളത്. പ്രാഥമിക വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന അറിവുകൾ പ്രായം കൂടുന്നതിനനുസരിച്ച് കുറയുന്നില്ലെന്നും അത് നിലനിൽക്കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, 1956ൽ ജനിച്ച മൂന്നിലൊന്ന് സ്ത്രീകൾക്ക് മാത്രമാണ് പ്രാഥമിക പഠനം പൂർത്തിയാക്കാൻ സാധിച്ചത്. 1990കളിൽ ജനിച്ച സ്ത്രീകളിൽ 90 ശതമാനം പേർക്കും പ്രാഥമിക വിദ്യഭ്യാസം പൂർത്തിയാക്കാനായി. 1960കളിൽ ജനിച്ച ഇന്ത്യൻ സ്ത്രീകളിൽ 25 മുതൽ 30 ശതമാനം മാത്രമാണ് ഹയർസെക്കൻഡറി അല്ലെങ്കിൽ അതിനുമുകളിൽ വിദ്യാഭ്യാസം നേടിയത്. 1990കളിൽ ജനിച്ച 80 ശതമാനം സ്ത്രീകളും ഉന്നതവിദ്യാഭ്യാസം നേടിയിട്ടുണ്ട്.

വിദ്യാഭ്യാസ നിലവാരത്തിലെ ഈ കുറവ് നികത്താനായി സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ വർഷങ്ങൾ കൂട്ടുകയാണ് ചെയ്യുന്നതെന്ന് പഠനത്തിൽ പറയുന്നു. ഉയർന്ന സാക്ഷരതാ നിരക്കുള്ള എല്ലാ വികസ്വര രാജ്യങ്ങളും ശരാശരി വിദ്യാഭ്യാസ വർഷങ്ങൾ ഉയർത്തുന്നു. സ്കൂൾ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വർധിക്കുന്നതും മൊത്തത്തിലുള്ള സാക്ഷരത നിരക്ക് വർധിക്കുന്നതിന് കാരണമായെന്നും പഠനത്തിൽ പറയുന്നു.

ഇന്ത്യയിലെ ജനസംഖ്യ-ആരോഗ്യ സർവേകളും യുനിസെഫിന്‍റെ ഗാർഹിക വിവര ശേഖരണ പരിപാടിയായ മൾട്ടിപ്പിൾ ഇൻഡിക്കേറ്റർ ക്ലസ്റ്റർ സർവേകളും അടിസ്ഥാനമാക്കിയാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. 

Tags:    
News Summary - What does 5 yrs of school give? 1960s-born Indian women learnt more than 1990s kids, says study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.