കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള ഹൈദരാബാദിലെ (ബാലനഗർ) സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടൂൾ ഡിസൈൻ ഇൗ വർഷം നടത്തുന്ന ഇനി പറയുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
* പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ടൂൾ ഡിസൈൻ V CAD/CAM മൂന്ന് സെമസ്റ്ററുകളായുള്ള ഒന്നരവർഷത്തെ കോഴ്സാണിത്. സീറ്റുകൾ-60. യോഗ്യത: ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/പ്രൊഡക്ഷൻ)/തത്തുല്യം. സെമസ്റ്റർ ഫീസ് 35,000 രൂപ വീതം.
* പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ വി.എൽ.എസ്.െഎ ആൻഡ് എംബഡഡ് സിസ്റ്റംസ്. മൂന്ന് സെമസ്റ്ററുകൾ അടങ്ങിയ ഒന്നരവർഷത്തെ കോഴ്സ്. സീറ്റുകൾ-40. യോഗ്യത: ബി.ഇ/ബി.ടെക് (ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ)/തത്തുല്യം. സെമസ്റ്റർ ഫീസ് 35,000 രൂപ വീതം.
* പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മെക്കാട്രോണിക്സ്. മൂന്ന് സെമസ്റ്ററുകളായുള്ള ഒന്നരവർഷത്തെ കോഴ്സ്. സീറ്റുകൾ-40. യോഗ്യത: ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ/പ്രൊഡക്ഷൻ/എയറോസ്പേസ്/ഒാേട്ടാമൊബൈൽ)/തത്തുല്യം. സെമസ്റ്റർ ഫീസ്: 35,000 രൂപ വീതം.
* പോസ്റ്റ് ഡിപ്ലോമ ഇൻ ടൂൾ ഡിസൈൻ. രണ്ട് സെമസ്റ്ററുകൾ അടങ്ങിയ ഒരു വർഷത്തെ കോഴ്സ്. സീറ്റുകൾ-60. യോഗ്യത: ഡിപ്ലോമ (മെക്കാനിക്കൽ/പ്രൊഡക്ഷൻ) തത്തുല്യം. സെമസ്റ്റർ ഫീസ്: 25,000 രൂപ വീതം.
അപേക്ഷ ഫീസ് പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് 800 രൂപ. പട്ടികജാതി/വർഗക്കാർക്ക് 400 രൂപ. പോസ്റ്റ് ഡിപ്ലോമ കോഴ്സിന് 700 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി-വർഗക്കാർക്ക് 350 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല.
അപേക്ഷ ഫോറവും വിവരങ്ങളും www.citdindia.org എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഫീസ് Principal, Director, CITD, Hyderabadന് മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ബന്ധപ്പെട്ട രേഖകൾ സഹിതം ആഗസ്റ്റ് അഞ്ചിനകം കിട്ടത്തക്കവണ്ണം The Director (Trg), Central Insstitute of Tool Design, Balanagar, Hyderabad 500 037 എന്ന വിലാസത്തിൽ അയക്കണം. 500 രൂപ ലേറ്റ് ഫീസോടെ ആഗസ്റ്റ് 10 വരെയും അപേക്ഷ സ്വീകരിക്കും. അർഹരായ അപേക്ഷകർക്കായി ഹൈദരാബാദ് CITD കാമ്പസിൽ ആഗസ്റ്റ് 13ന് രാവിലെ 10 മണിക്ക് എൻട്രൻസ് പരീക്ഷ നടത്തും. ഇതിെൻറ അടിസ്ഥാനത്തിൽ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിൽനിന്നാണ് അഡ്മിഷൻ.
പട്ടികജാതി-വർഗ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് കേന്ദ്ര സർക്കാറിെൻറ ചട്ടപ്രകാരം സീറ്റുകളിൽ സംവരണ ആനുകൂല്യം ലഭ്യമാകും.
ഇൗ സംവരണ വിഭാഗക്കാർ അത് തെളിയിക്കുന്ന ബന്ധപ്പെട്ട അധികാരികൾ നൽകിയ സർട്ടിഫിക്കറ്റിെൻറ ശരിപ്പകർപ്പ്/ഫോേട്ടാകോപ്പി ഗസറ്റഡ് ഒാഫിസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉള്ളടക്കംചെയ്യാൻ മറക്കരുത്. വിവരങ്ങൾക്ക് www.citdindia.org എന്ന വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.