representational image
Posted On
date_range Updated On
date_range സാങ്കേതിക സർവകലാശാല വാർത്തകൾ
എം.ടെക് ഫലം
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല കാലിക്കറ്റ് ക്ലസ്റ്റർ നടത്തിയ എം.ടെക് രണ്ടാം സെമസ്റ്റർ (റെഗുലർ, സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക്: www.ktu.edu.in
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം (2015 സ്കീം) സപ്ലിമെന്‍ററി എഫ്.ഇ പരീക്ഷകളുടെ വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബി.ടെക് പരീക്ഷഫലം
സാങ്കേതിക സർവകലാശാല ആറാം സെമസ്റ്റർ ബി.ടെക് (2015 സ്കീം) റെഗുലർ സപ്ലിമെന്‍ററി പരീക്ഷകളിൽ സിവിൽ എൻജിനീയറിങ് ബ്രാഞ്ച് ഒഴികെയുള്ള ബ്രാഞ്ചുകളുടെ ഫലം പ്രസിദ്ധീകരിച്ചു. സിവിൽ എൻജിനീയറിങ് ബ്രാഞ്ചിന്‍റെ പരീക്ഷ ഫലവും മറ്റ് ബ്രാഞ്ചുകളിലെ കോംപ്രിഹെൻസീവ് പരീക്ഷകളുടെ ഫലവും പിന്നീട് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.